Thursday, March 19, 2026 Last Updated 12 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 22 Jul 2025 12.08 PM

ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാള്‍ യാത്രയ്ക്ക് വിട; പോസ്റ്റുമായി പ്രിയങ്ക ചോപ്ര

priyanka-chopra
photo-www.instagram.com/priyankachopra/

താരദമ്പതികളായ നിക് ജൊനാസിന്റെയും പ്രിയങ്ക ചോപ്രയുടെയും അവധിയാഘോഷത്തിന്റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. പ്രിയങ്കയുടെ പിറന്നാളിന്റെ ഭാഗമായി നടത്തിയ യാത്രയുടെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലാകുന്നത്.

സ്വപ്നം, ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാള്‍ യാത്രയ്ക്ക്, അവധിക്കാലത്തിന് വിട എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക യാത്രയിലെ മനോഹര നിമിഷങ്ങള്‍ പങ്കുവെച്ചത്.

ബഹാമാസിലാണ് താരദമ്പതികള്‍ അവധി ആഘോഷിച്ചത്. നിക്കിന്റെയും പ്രിയങ്കയുടെയും പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ പോസ്റ്റില്‍ കാണാം. നിക്കും മകള്‍ മാള്‍ട്ടിക്കുമൊപ്പം നിക്കിന്റെ സഹോദരങ്ങളും അരവുടെ ഭാര്യമാരുമെല്ലാം ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

ബഹാമാസിലെ ഭക്ഷണത്തിന്റെയും ബീച്ചിന്റെയും മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ബീച്ചില്‍ ഊഞ്ഞാലാടുകയും വെളളത്തിലേക്ക് എടുത്ത് ചാടുകയും ചെയ്യുന്ന പ്രിയങ്കയെ വീഡിയോയില്‍ കാണാം.

ബിക്കിനി ധരിച്ച് ഹോട്ട് ലുക്കില്‍ പ്രിയങ്ക ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്‌റ്റൈലിഷ് ലുക്കിലാണ് നിക്കും മാള്‍ട്ടിയും ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നത്. അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനകം വലിയ ശ്രദ്ധനേടിക്കഴിഞ്ഞു. നിക്കും പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചിട്ടുണ്ട്. ബ്യൂട്ടിഫുള്‍, സ്വീറ്റ് , ക്വീന്‍ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള ചില കമന്റുകള്‍.

Ads by Google
Tuesday 22 Jul 2025 12.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google