Thursday, March 19, 2026 Last Updated 15 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Jul 2025 04.51 PM

' എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഭാര്യയുടെ കാല്‍ തൊട്ടു വന്ദിക്കും' ; നടന്‍ രവി കിഷന്‍

wife, bed

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഭാര്യയുടെ കാല്‍ തൊട്ടു വന്ദിക്കാറുണ്ടെന്ന് തുറന്നുപറഞ്ഞ് നടനും എംപിയുമായ രവി കിഷന്‍. തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നെറ്റ്ഫ്‌ളിക്‌സ് ഷോയായ ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിനൊപ്പം ചിത്രത്തിലെ താരങ്ങളായ അജയ് ദേവ്ഗണ്‍, മൃണാള്‍ താക്കൂര്‍ എന്നിവരും ഉണ്ടായിരുന്നു. അവതാരകന്‍ കപില്‍ ശര്‍മ്മ ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് സൂചിപ്പിച്ച സമയം രവി കിഷന്‍ സമ്മതിക്കുകയായിരുന്നു.

ഭാര്യ പ്രീതി കിഷന്റെ കാല്‍ തൊട്ട് താന്‍ വണങ്ങാറുണ്ടെന്നും എന്നാല്‍ ഭാര്യ അതിന് സമ്മതിക്കാറില്ലെന്നും നടന്‍ പറഞ്ഞു. അതിനാല്‍ ഭാര്യ ഉറങ്ങുന്ന സമയത്താണ് താന്‍ അവരുടെ കാല്‍ തൊട്ട് വന്ദിക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ''തനിക്ക് ഒന്നുമില്ലാതിരുന്ന കാലത്ത് അവള്‍ എന്റെ ദുഖത്തില്‍ പങ്കാളിയായിരുന്നു എന്ന് രവി കിഷന്‍ പറയുന്നു. അന്ന് മുതല്‍ അവള്‍ എന്നെ വിട്ടുപോയിട്ടില്ല. ഇന്ന് ഞാന്‍ എന്താണോ ആ പാവം എന്റെ കൂടെയുണ്ട്. അവള്‍ എന്നെ കൈകാര്യം ചെയ്ത രീതിക്ക് ഞാനവളുടെ കാല്‍തൊട്ട് വണങ്ങേണ്ടിയിരിക്കുന്നു, അതിന് അവര്‍ യോഗ്യയാണ്'', രവി കിഷന്‍ വ്യക്തമാക്കി.

'അത് വളരെ നല്ലൊരു കാര്യമാണ്, അതില്‍ എന്താണ് കുഴപ്പം'എന്നാണ് രവി കിഷന്‍ പറഞ്ഞതിന് മറുപടിയായി ഷോയിലെ സ്‌പെഷ്യല്‍ ഗസ്റ്റായ നടി അര്‍ച്ചന പുരാന്‍ സിങ് പറഞ്ഞത്. നടിക്ക് പുറമെ അവതാരകനായ കപില്‍ ശര്‍മ്മയും മൃണാള്‍ താക്കൂറും നടനെ അഭിനന്ദിച്ചു. ഷോയില്‍ വച്ചുളള രവി കിഷന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് എത്തുന്നത്.

Ads by Google
Monday 21 Jul 2025 04.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google