Thursday, March 19, 2026 Last Updated 14 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Jul 2025 02.54 PM

ആ വിവരം അറിഞ്ഞ് തകര്‍ന്നുപോയി, മൂന്നാം നിലയില്‍ നിന്ന് ചാടി മരിക്കാന്‍ ആലോചിച്ചു; തുറന്നുപറഞ്ഞ് വിക്കി കൗശലിന്റെ പിതാവ്

vicky-kaushal-father

അര്‍ബുദ ബാധിതനാണെന്ന് അറിഞ്ഞശേഷം മാനസികമായി തകര്‍ന്നുപോയെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുവെന്നും വെളിപ്പെടുത്തി നടന്‍ വിക്കി കൗശലിന്റെ പിതാവും ആക്ഷന്‍ ഡയറക്ടറഒമായ ശ്യാം കൗശല്‍. തനിക്ക് കാന്‍സര്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഒരു പോഡ്കാസ്റ്റിലായിരുന്നു ശ്യാം കൗശലിന്റെ വെളിപ്പെടുത്തല്‍.

കാന്‍സര്‍ ആണെന്നും രക്ഷപെടാനുളള സാധ്യത കുറവാണെന്നും അറിഞ്ഞ സമയം ഇത് തന്നെ വല്ലാതെ തളര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ജീവനെടുക്കാന്‍ ആലോചിച്ചിരുന്നുവെന്നും ശ്യാം കൗശല്‍ പറഞ്ഞു.

2003 ലാണ് താന്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നത്. അതിന് ശേഷമാണ് അര്‍ബുദം കണ്ടെത്തിയത്. ഇതറിഞ്ഞ് അന്ന് തനിക്കൊപ്പം ആശുപത്രി മുറിയിലുണ്ടായിരുന്നവര്‍ എല്ലാം ദു:ഖിതരായി. താന്‍ രക്ഷപെടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു ദിവസം വൈകുന്നേരമാണ് ഇക്കാര്യം എന്നോട് പറയുന്നത്. അന്ന് രാത്രി ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിക്കാനുളള ഒരു ഭ്രാന്തന്‍ ചിന്ത തനിക്കുണ്ടായെന്നും ശ്യാം കൗശല്‍ പറഞ്ഞു. ആ ഒരു തീരുമാനം എടുത്തത് തന്റെ ബലഹീനത കൊണ്ടല്ല, എന്തായാലും മരിക്കും അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അത് ഇപ്പോഴായിക്കൂടാ എന്നാണ് ചിന്തിച്ചത്.

അന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് അനങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും വിക്കി കൗശലിന്റെ പിതാവ് പറയുന്നു. നല്ല ജീവിതം നയിച്ചതിനാല്‍ അപ്പോള്‍ തന്നെ കൊണ്ടുപോകണമേ എന്ന് ദൈവത്തോട് പ്രാര്‍ഥിച്ചു. ആ ദിവസത്തിന് ശേഷം തനിക്ക് ഇപ്പോള്‍ മരണഭയമില്ലെന്നും അദ്ദേഹം പോഡ്കാസ്റ്റില്‍ പറഞ്ഞു.

പിന്നീട് കുറച്ച് ശസ്ത്രക്രിയകളുടെ കാര്യമേയുളളൂവെന്നും സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ ലഭിച്ചു. ആ സംവത്തിന് ശേഷം ജീവിതത്തോടുളള തന്റെ കാഴ്ചപ്പാട് മാറിയെന്നും അത് തന്റെ ഇച്ഛാശക്തിയെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭാഗ്യവശാല്‍ കാന്‍സര്‍ തന്റെ ശരീരത്തില്‍ പടര്‍ന്നിരുന്നില്ല. താന്‍ ദൈവത്തോട് 10 വര്‍ഷം കൂടി ആയുസ് തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ന് അത് 22 വര്‍ഷമായിരിക്കുന്നു. അഭിമുഖത്തില്‍ ശ്യാം കൗശല്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Monday 21 Jul 2025 02.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google