Thursday, March 19, 2026 Last Updated 12 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Jul 2025 01.44 PM

' വിജയ്‌യും സംഗീതയും ഒരേ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നു' ; വിവാഹ മോചന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി നടന്റെ സുഹൃത്ത്

vijay, divorce

തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള നടനാണ് വിജയ്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വിജയും ഭാര്യ സംഗീതയും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്. പൊതുവേദികളില്‍ വിജയ്‌ക്കൊപ്പം ഇപ്പോള്‍ സംഗീതയെ അധികം കാണാറില്ല. കൂടാതെ അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മരുമകളെ കുറിച്ച് സംസാരിക്കാന്‍ വിജയ് യുടെ പിതാവ് ചന്ദ്രശേഖര്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

ഭര്‍ത്താവിന്റെ രാഷ്ട്രീയ പ്രവേശനം സംഗീതയ്ക്ക് ഇഷ്ടമല്ലെന്നും അതിനാല്‍ സ്വന്തം വീട്ടിലേക്ക് പോയെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതിനോടൊന്നും വിജയ്‌യും കുടുംബവും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ഇത്തരം വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയുടെ സുഹൃത്തും നടനുമായ സഞ്ജീവ് വെങ്കട്. വിജയ്‌യും സംഗീതയും ഒരേ വീട്ടില്‍ സന്തോഷത്തോടെ കഴിയുകയാണെന്നും തന്റെ കുടുംബ കാര്യങ്ങള്‍ പൊതുയിടത്ത് കൊണ്ടുവരാന്‍ താല്‍പര്യമില്ലാത്ത ആളാണെന്നും അക്കാര്യത്തില്‍ വിജയ്ക്ക് നിര്‍ബന്ധമുണ്ടെന്നും സഞ്ജീവ് പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമയല്‍ എക്‌സ്പ്രസ് സീസണ്‍ 2 എന്ന ടിവി പരിപാടിയില്‍ ആയിരുന്നു നടന്റെ പ്രതികരണം.

Ads by Google
Monday 21 Jul 2025 01.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google