Thursday, March 19, 2026 Last Updated 11 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Jul 2025 01.06 PM

ബീന ആന്റണിക്കൊപ്പമുളള ഡാന്‍സ് റീല്‍ പങ്കുവെച്ച് തെസ്‌നി ഖാന്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

thesni-khan-
photo-www.instagram.com/thesnyalikhan/

ബീന ആന്റണിക്കൊപ്പം ഡാന്‍സ് ചെയ്യുന്ന റീല്‍ പങ്കുവെച്ച് നടി തെസ്‌നി ഖാന്‍. ‘ബ്യൂട്ടിഫുള്‍ മൊമന്റ്‌സ് ഇന്‍ ബോള്‍ഗാട്ടി’ എന്ന അടിക്കുറിപ്പോടെയാണ് തെസ്‌നി വീഡിയോ പങ്കുവെച്ചത്.

മുല്ലവളളിയും തേന്‍മാവും എന്ന ചിത്രത്തിലെ താമരനൂലിനാല്‍ എന്ന ഗാനത്തിനാണ് ഇരുവുരം ചേര്‍ന്ന് ചുവടുവെച്ചത്. ഡാന്‍സ് ചെയ്യുന്നതിനിടെ നടി സീനത്ത് വന്ന് രണ്ടുപേരോടും എന്താ ഇവിടെ എന്ന് ചോദിക്കുന്നതും കേറിപ്പോകാന്‍ പറയുന്നതും കാണാം.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സീനത്ത് ചേച്ചിയും കൂടെ ഡാന്‍സ് ചെയ്യണമെന്നാണ് കരുതിയത് എന്ന് നടിയും നര്‍ത്തകിയുമായ അഞ്ജു അരവിന്ദ് കമന്റ് ചെയ്തു. പ്രായം തിരിഞ്ഞുനോക്കാത്ത മറ്റു രണ്ടു പേര്‍. എവര്‍ഗ്രീന്‍ ഗേര്‍സ് എന്നാണ് മറ്റൊരു ആരാധക കമന്റ്.

Ads by Google
Monday 21 Jul 2025 01.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google