ഭാര്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ച് നടന്‍ രാംചരണ്‍. ഞായറാഴ്ച ആയിരുന്നു നടന്റെ ഭാര്യ ഉപാസന കാമിനേനിയുടെ പിറന്നാള്‍.
ബര്‍ത്ത്‌ഡേ ആഘോഷത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് ജീവിതപങ്കാളിയ്ക്ക് ആശംസ നേര്‍ന്ന് രാംചരണ്‍ കുറിപ്പ് പങ്കുവെച്ചത്. '' ഏറ്റവും മനോഹരമായ വ്യക്തിക്ക് ജന്മദിനാശംസകള്‍, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ'' എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഉപാസനയ്ക്കും മകള്‍ ക്ലിന്‍ കാര കൊനിഡേലയ്ക്കുമൊപ്പമുളള ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ആരാധകരാണ് താരം പങ്കുവെച്ച പോസ്റ്റിന് താഴെയായി ഉപാസനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമന്റ് ഇട്ടിരിക്കുന്നത്.
അതേസമയം ബുച്ചി ബാബു സംവിധാനം ചെയ്യുന്ന പെഡി എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ രാം ചരണ്‍. ശിവ രാജ് കുമാര്‍, ജാന്‍വി കപൂര്‍, ദിബ്യേന്ദു ശര്‍മ്മ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.