Thursday, March 19, 2026 Last Updated 47 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 20 Jul 2025 02.09 PM

നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു; മകളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് മഹേഷ് ബാബുവും നമ്രത് ശിരോദ്കറും

mahesh-babu-
photo-www.instagram.com/urstrulymahesh, www.instagram.com/namratashirodkar/

മകള്‍ സിതാരയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് നടന്‍ മഹേഷ് ബാബുവും ഭാര്യ നമ്രത ശിരോദ്കറും. സിതാരയുടെ 13 ാം ജന്മദിനാണിന്ന്. മകള്‍ ടീനേജിലേക്ക് കടന്നതിന്റെ സന്തോഷവും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.

ക്രിസ്തുമസ് ആഘോഷങ്ങളില്‍ നിന്നുളള സിതാരയുമൊത്തുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മഹേഷ് ബാബുവിന്റെ ആശംസ. ‘അതുപോലെ തന്നെ.... അവള്‍ ഒരു കൗമാരക്കാരിയാണ്. നീ എപ്പോഴും എന്റെ ജീവതം പ്രകാശിപ്പിക്കുന്നു നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു’ ചിത്രത്തിനൊപ്പം നടന്‍ കുറിച്ചു. കുറിപ്പിനൊപ്പം ചുവന്ന ഹൃദയത്തിന്റെ ഇമോജിയും താരം നല്‍കിയിട്ടുണ്ട്.

മകളുടെ ചെറിയ പ്രായം മുതല്‍ ഇപ്പോള്‍ വരെയുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നമ്രത്തിന്റെ ആശംസ. ആദ്യ ചിത്രത്തില്‍ ഒരു പിങ്ക് നിറത്തിലുളള വസ്ത്രം ധരിച്ച് നില്‍ക്കുന്ന സിതാരയെ കാണാം. ‘ജന്മദിനാശംസകള്‍ , നീ എത്ര വലുതായാലും ആദ്യം എന്റെ കൈ പിടിച്ച് എന്റെ ലോകത്തെ എന്നന്നേക്കുമായി മാറ്റിമറിച്ച ചെറിയ കൈയായിരിക്കും നീ , ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ’ചിത്രങ്ങള്‍ക്കൊപ്പം നമ്രത് കുറിച്ചു.

സഹോദരന്‍ ഗൗതവും സിതാരയ്ക്ക് പിറന്നാള്‍ ആശംസകളുമായെത്തി. ‘ജീവിതം കൂടുതല്‍ രസകരമാക്കുന്ന ആള്‍ക്ക് പിറന്നാള്‍ ആശംസകള്‍ , ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ’എന്നായിരുന്നു സിതാരയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ഗൗതം കുറിച്ചത്. സെലിബ്രിറ്റികളുള്‍പ്പെടെ നിരവധിപേരാണ് സിതാരയക്ക് ആശംസകളുമായെത്തുന്നുന്നത്.

Ads by Google
Sunday 20 Jul 2025 02.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google