Thursday, March 19, 2026 Last Updated 44 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 20 Jul 2025 10.38 AM

ഇത് ചെയ്യാന്‍ ചെറിയ ധൈര്യം പോര, നിങ്ങളെ ഓര്‍ത്ത് അഭിമാനം; മോഹന്‍ലാലിനോട് ഖുശ്ബു

-khushbu

മോഹന്‍ലാലിനെ മോഡലാക്കി പരസ്യ ചിത്ര സംവിധായകനും നടനുമായ പ്രകാശ് വര്‍മ ചെയ്ത ജ്വല്ലറി പരസ്യം തന്നെ പ്രലോഭിപ്പിച്ചു കളഞ്ഞുവെന്ന് നടി ഖുശ്ബു സുന്ദര്‍. ഓരോ പുരുഷനിലുമുളള സ്‌ത്രൈണഭാവത്തെ അര്‍ഹിക്കുന്ന പ്രാധാന്യവും സ്വീകാര്യതയും നല്‍കിക്കൊണ്ട് കരുതലോടെയാണ് ഈ പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതെന്ന് ഖുശ്ബു പറയുന്നു.

ഈ വിഷയം ഏറ്റെടുക്കാന്‍ ചെറിയ ധൈര്യമൊന്നും പോരാ എന്നും നമ്മുടെ പവര്‍ ഹൗസായ മോഹന്‍ലാല്‍ എത്ര ധൈര്യത്തോടെയാണ് ഇത് ചെയ്തത് അദ്ദേഹത്തെ അഭിനന്ദിക്കാതെ തരമില്ല എന്നും ഖുശ്ബു കുറിച്ചു.

‘എന്തൊരു മനോഹരമായ പരസ്യമാണിത്. ഇത് ചെയ്യാന്‍ ചെറിയ ധൈര്യമൊന്നും പോര. നമ്മുടെ പവര്‍ഹൗസ് ആയ ലാലേട്ടന്‍ ഇത് എത്ര ധൈര്യത്തോടെയാണ് ചെയ്തത്. ഓരോ പുരുഷനിലുമുളള സ്വാഭാവികമായ സ്‌ത്രൈണതയെ അംഗീകരിക്കുകയും അത് വളരെ മനോഹരമായി പുറത്തുകൊണ്ടുവരികയും ചെയ്തിരിക്കുകയാണ്.

ജെന്‍ഡര്‍ എന്ന വിഷയത്തിന് ഏറെ സ്വീകാര്യതയും പ്രാധാന്യവും കൊടുത്തുകൊണ്ട് വളരെ സൂക്ഷമതയോടെയും കുരുതലോടെയുമാണ് ഈ പരസ്യചിത്രം ചെയ്തിരിക്കുന്നത്. ഏറെ ചിന്തനീയമായ ഈ ആശയം മുന്നോട്ട് വെച്ചതിന് പ്രകാശ് വര്‍മയ്ക്കും സംഘത്തിനും അഭിനന്ദനങ്ങള്‍.

മോഹന്‍ലാല്‍ സര്‍ നിങ്ങള്‍ തകര്‍ത്തു, നിങ്ങള്‍ക്ക് മാത്രമേ ഇത്തരമൊരു ആശയത്തോട് നീതി പുലര്‍ത്താന്‍ കഴിയൂ. നിങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ട്’ ഖുശ്ബു കുറിച്ചു.

-khushbu

Ads by Google
Sunday 20 Jul 2025 10.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google