Thursday, March 19, 2026 Last Updated 47 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 19 Jul 2025 09.26 AM

എ ഐ ഉപയോഗിച്ച് ക്ലൈമാക്‌സ് മാറ്റി ധനുഷ് ചിത്രം വീണ്ടും തിയേറ്ററിലേക്ക്; വിമര്‍ശനവുമായി സംവിധായകന്‍

for, using

ധനുഷ്, സോനം കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍.റായ് സംവിധാനം ചെയ്ത ചിത്രമാണ് രാഞ്ഝണാ. 2013ല്‍ പുറത്തിറങ്ങിയ ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ ചിത്രത്തിലെ ചില ഭാഗങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടാണ് വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.ഇപ്പോഴിതാ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍.

കഥയില്‍ ഇത്രയും വലിയൊരു മാറ്റം വരുത്തുന്നതിന് മുന്‍പ് നിര്‍മാതാക്കളായ ഇറോസ് ഇന്റര്‍നാഷണല്‍ തന്നോട് ആലോചിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് സഹനിര്‍മാതാവുകൂടിയായ ആനന്ദ് എല്‍.റായ് പറഞ്ഞു. ഈ വിവരം രണ്ടുദിവസം മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ അറിഞ്ഞതെന്നും എന്തിനാണ് ആ ക്ലൈമാക്‌സ് മാറ്റുന്നതെന്ന് ചോദിച്ച് ആളുകള്‍ തനിക്ക് സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും സ്‌ക്രീനിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു. തനിക്കിത് ഉള്‍ക്കൊളളാനേ കഴിയുന്നില്ലെന്നും ഇക്കാര്യം സംസാരിക്കാന്‍ നിര്‍മാണക്കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ വാക്കുകള്‍ അവര്‍ ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എനിക്കിത് മനസ്സിലാകുന്നില്ല. അവര്‍ക്കിത് എങ്ങനെ ചെയ്യാന്‍ കഴിയും? ജനങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ട ഒരു ക്ലൈമാക്‌സാണത്. സംവിധായകനെ കേള്‍ക്കുന്നില്ലെങ്കില്‍, പ്രേക്ഷകരുടെയെങ്കിലും അഭിപ്രായം കേള്‍ക്കണം. എന്താണ് ഒരു ശുഭപര്യവസാനം? അതൊരു ദുരന്തമാണ്, അതൊരു വികാരമാണ്. നിങ്ങള്‍ക്ക് എങ്ങനെയാണ് വികാരങ്ങളെ തടസ്സപ്പെടുത്താന്‍ കഴിയുന്നത്? ആ സിനിമയുടെ ശബ്ദം ആ ക്ലൈമാക്‌സിലാണ്.

ഇതില്‍ നിന്ന് ഞാന്‍ ഒരു പാഠം പഠിച്ചു . കരാറുകളില്‍ ഒപ്പിടുമ്പോള്‍ ഞാന്‍ വളരെ ശ്രദ്ധാലുവായിരിക്കണം. ഒരു സ്റ്റുഡിയോക്ക് കഥയെക്കുറിച്ച് യാതൊരു ചിന്തയുമില്ല. കുറച്ച് കോടികള്‍ സമ്പാദിക്കാന്‍ വേണ്ടി, അവര്‍ ഒരു എഴുത്തുകാരന്റെയും സംവിധായകന്റെയും നടന്റെയും സൃഷ്ടിയെ തകര്‍ക്കുകയാണ്,' ആനന്ദ് എല്‍ റായ് പറഞ്ഞു.

'രാഞ്ഝണാ'യുടെ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത പുതിയ പതിപ്പ് തമിഴ്നാട് ആസ്ഥാനമായുള്ള വിതരണക്കാരായ അപ്സ്വിംഗ് എന്റര്‍ടൈന്‍മെന്റിന് വിറ്റതായി റിപ്പോര്‍ട്ടുണ്ട്. എഐ ഉപയോഗിച്ച് മാറ്റം വരുത്തിയ പതിപ്പില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Saturday 19 Jul 2025 09.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google