Thursday, March 19, 2026 Last Updated 42 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Friday 18 Jul 2025 02.23 PM

' സിനിമാട്ടോഗ്രഫി പഠിക്കാനുളള ഫീസ് അടച്ചത് ദിലീപേട്ടന്‍, ക്യാമറ വാങ്ങിത്തന്നത് മമ്മൂക്ക' ; ഹരികൃഷ്ണന്‍ ലോഹിതദാസ്

about, and

മലയാളസിനിമയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ തിരക്കഥാകൃത്തും സംവിധായകനുമാണ് ലോഹിതദാസ്. ജീവിതഗന്ധിയും തന്മയത്വമുളളതുമായ തിരക്കഥകളിലൂടെ അദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. അദ്ദേഹത്തിന് ശേഷം മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ധീരന്‍ എന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് ഹരിയാണ്. പിതാവിന്റെ മരണശേഷം സിനിമയില്‍ നിന്നും തനിക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഹരികൃഷ്ണന്‍.

മമ്മൂട്ടി, ദിലീപ് ഉള്‍പ്പെടെയുളള താരങ്ങള്‍ ചെയ്ത സഹായത്തെപ്പറ്റിയാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. തനിക്ക് സിനിമാട്ടോഗ്രഫി പഠിക്കാന്‍ പണം ചെലവാക്കിയത് ദിലീപ് ആണെന്നും മമ്മൂട്ടി നല്‍കിയ ക്യാമറയാണ് ഇപ്പോഴും തന്റെ പക്കലുളളതെന്നും ഹരി പറഞ്ഞു.

'സിനിമാട്ടോഗ്രഫി പഠിക്കുന്ന സമയത്ത് അതിന്റെ ഫീസ് കൊടുത്തത് ദിലീപേട്ടനാണ്. അന്ന് എന്റെ കയ്യില്‍ ക്യാമറ ഇല്ലായിരുന്നു. ക്യാമറയും ഡ്രസുകളും വാങ്ങിത്തന്നത് മമ്മൂക്കയാണ്. ഇപ്പോഴും ആ ക്യാമറ തന്നെയാണ് എന്റെ കയ്യിലുള്ളത്. വേറെ വാങ്ങിയിട്ടില്ല', ഹരി പറയുന്നു.

'കുറച്ച് കാശ് കൊണ്ട് തന്നാല്‍ അതവിടെ തീരും. അവരെനിക്ക് തന്നത് ഒരു ജീവിതമാര്‍ഗമാണ്. അച്ഛനെ അറിഞ്ഞ് ഇവര്‍ പ്രവര്‍ത്തിച്ചു എന്നുള്ളതാണ്. ഞങ്ങളെ സ്ട്രഗിള്‍ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്, ചോദിക്കുന്നുണ്ട് എല്ലാം ചെയ്യുന്നുണ്ട്. ധീരന്റെ ലൊക്കേഷനിലൊക്കെ പോയപ്പോള്‍ മമ്മൂക്ക തന്ന ക്യാമറയാണ് കൊണ്ട് പോയത്', ഹരി പറഞ്ഞു.

Ads by Google
Friday 18 Jul 2025 02.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google