Thursday, March 19, 2026 Last Updated 43 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Jul 2025 10.41 AM

ഏറെ വ്യത്യസ്തമായ ഡാന്‍സിങ് രീതിയാണ് സൗബിന്റേത്, അദ്ദേഹത്തെ പോലെ ഡാന്‍സ് ചെയ്യാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ; പൂജ ഹെഗ്‌ഡെ

pooja-hegde

രജനികാന്തും ലോകേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂലിയുടെ റിലീസിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിലെ മോണിക്ക എന്ന ഗാനം പുറത്തുവന്നത്. പൂജ ഹെഗ്‌ഡെ എത്തുന്ന ഈ സ്‌പെഷ്യല്‍ ഗാനത്തിന് ശേഷം വൈറലായത് മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിറാണ്.

കിടിലിന്‍ സ്റ്റെപ്പുകളുമായി കത്തിക്കയറുകയായിരുന്നു താരം. സൗബിന്റെ ഡാന്‍സ് കണ്ട് തമിഴരും മലയാളികളും ഒരുപോലെ അത്ഭുതപ്പെട്ടു. പൂജയെ സൈഡാക്കുന്ന പെര്‍ഫോമന്‍സാണ് സൗബിന്‍ പാട്ടില്‍ നടത്തിയിരിക്കുന്നത് എന്നുവരെ വീഡിയോക്ക് താഴെ കമന്റുകളുണ്ടായിരുന്നു. ഇപ്പോഴിതാ മോണിക്ക പാട്ടിലെ സൗബിന്റെ ഡാന്‍സിനെ കുറിച്ച് പൂജ തന്നെ സംസാരിച്ചിരിക്കുകയാണ്.

വ്യത്യസ്തമായ ഡാന്‍സിങ് രീതിയാണ് സൗബിന്റേതെന്ന് പൂജ പറയുന്നു. മോണിക്ക പാട്ടിന്റെ ബിടിഎസ് വീഡിയോയിലാണ് പൂജ സൗബിനെ പ്രശംസിക്കുന്നത്. 'ഏറെ വ്യത്യസ്തമായ ഡാന്‍സിങ് രീതിയാണ് സൗബിന്റേത്. വേറിട്ട ശൈലി. അദ്ദേഹത്തെ പോലെ ഡാന്‍സ് ചെയ്യാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കുകയുള്ളു. വളരെ സ്വീറ്റാണ് സൗബിന്‍. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനായതില്‍ ഏറെ സന്തോഷമുണ്ട്,' പൂജ പറഞ്ഞു

ആഗസ്റ്റ് 14നാണ് കൂലി തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആമിര്‍ ഖാന്‍റെ കാമിയോ റോളുമുണ്ട്.

Ads by Google
Thursday 17 Jul 2025 10.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google