Thursday, March 19, 2026 Last Updated 46 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 17 Jul 2025 09.21 AM

' ഈ പുതിയ യാത്രയുടെ തുടക്കം എന്റെ സുഹൃത്തുമായി പങ്കിട്ടു' ; രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി രജനികാന്തിനെ സന്ദര്‍ശിച്ച് കമല്‍ഹാസന്‍

becoming, member
photo-x.com/ikamalhaasan/

മുംബൈ: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് മുന്നോടിയായി സുഹൃത്ത് രജനികാന്തിനെ സന്ദര്‍ശിച്ച് കമല്‍ഹാസന്‍. തന്റെ എക്‌സ് അക്കൗണ്ടില്‍ രജനികാന്തിനൊപ്പമുളള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

രാജ്യസഭാംഗമായുളള തന്റെ ഔദ്യോഗിക ഉത്തരവ് രജനികാന്തിനെ അദ്ദേഹം കാണിക്കുകയും ചിത്രം പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു ഫോട്ടോയില്‍ ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതും കാണാം.

'' ഈ പുതിയ യാത്രയുടെ തുടക്കം ഞാന്‍ എന്റെ സുഹൃത്ത് രജനികാന്തുമായി പങ്കിട്ടു. എനിക്ക് സന്തോഷം തോന്നുന്നു'' എന്നാണ് കമല്‍ഹാസന്‍ ചിത്രങ്ങള്‍ക്കൊപ്പം എക്‌സില്‍ കുറിച്ചത്.

കമല്‍ഹാസനൊപ്പമുളള ചിത്രം രജനികാന്തും തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു. ''രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന എന്റെ പ്രിയ സുഹൃത്ത് കമല്‍ഹാസന് ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍'' എന്നാണ് രജനികാന്ത് ചിത്രത്തിനൊപ്പം കുറിച്ചത്.

Ads by Google
Thursday 17 Jul 2025 09.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google