Thursday, March 19, 2026 Last Updated 42 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Jul 2025 12.03 PM

വിവാഹവാര്‍ഷികം ആഘോഷമാക്കി നടി പ്രീത വിജയകുമാര്‍

preetha-vijayakumar
photo-www.instagram.com/pritha10hari

23 ാം വിവാഹവാര്‍ഷികം ആഘോഷിച്ച് നടി പ്രീത വിജയകുമാറും ഭര്‍ത്താവ് ഹരിയും. ഭര്‍ത്തവിനൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രീതയുടെ പോസ്റ്റ്. ജൂലൈ 15 എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് താരത്തിന് ആശംകളുമായെത്തുന്നത്.

ബാലതാരമായി അഭിനയ ലോകത്തേക്ക് വന്ന പ്രീത. 14- 15 വയസ്സുള്ളപ്പോഴാണ് സൂര്യയുടെ നായികയായി ആദ്യമായി അഭിനയിച്ചത്. ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി മലയാളത്തിലെത്തി. ദുബായി, റെഡ് ഇന്ത്യന്‍സ് എന്നിങ്ങനെയുള്ള മലയാള സിനിമകളിലും പ്രീത സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് സജീവമായിരുന്ന പ്രീത കുഞ്ചാക്കോ ബോബന്റെ നായികയായി സ്‌നേഹിതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് വിവാഹിതയായത്. 2002 ല്‍ വിവാഹതിയായതിന് ശേഷം പിന്നീട് അഭിനയ ലോകത്തേക്ക് നടി തിരിച്ചുവന്നിട്ടില്ല. ഇന്ന് മൂന്ന് ആണ്‍കുട്ടികളുടെ അമ്മയാണ് പ്രീത.

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയും റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി എത്തിയും പ്രീത ഇപ്പോഴും സജീവമാണ്.

Ads by Google
Wednesday 16 Jul 2025 12.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google