Thursday, March 19, 2026 Last Updated 44 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Jul 2025 11.16 AM

ബമ്പര്‍ അനൗണ്‍സ്മെന്റുകളില്ല, വലിയ ആഘോഷങ്ങളില്ല;സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമുള്ള തന്റെ പുതിയ സിനിമ ലളിതമായി അനൗണ്‍സ് ചെയ്ത് ​‍പ്രിയദര്‍ശന്‍

uploads/news/2025/07/791368/Untitled-6.jpg
Priyadarshan shares his new movie title (Image Source: Facebook)

തീയേറ്ററുകളിൽ ഹിറ്റടിച്ച്, അതിനു ശേഷം ടിവിയിലടക്കം ഓരോ തവണ കാണുമ്പോഴും മടുപ്പ് വരാത്ത സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. റൊമാന്റിക് സിനിമകൾ മാത്രമല്ല, കുടുകുടെ ചിരിപ്പിക്കുന്ന കോമഡി സിനിമകളും, കുടുംബ ചിത്രങ്ങളുമടക്കം പ്രിയദർശനിലൂടെ മലയാളികൾ കണ്ടു. എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങളും സംഭാഷണങ്ങളും പ്രിയൻ ചിത്രങ്ങളുടെ പ്രത്യേകതയാണ്.
മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും ഒരുപാട് സൂപ്പർഹിറ്റ് സിനിമകൾ പ്രിയൻ സമ്മാനിച്ചിട്ടുണ്ട്. അക്ഷയ് കുമാറിന്റെ കരിയറിന്റെ ഗതി തന്നെ മാറ്റിയത് പ്രിയന്റെ സിനിമകളാണ്.
ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രിയദർശൻ ഹിന്ദിയിൽ സിനിമയെടുക്കുകയാണ്. തന്റെ സിനിമയുടെ ടൈറ്റിൽ പങ്കിട്ടാണ് പ്രിയന്റെ സോഷ്യൽ മീഡിയ പോസ്റ്റ്‌. "ഹൈവാൻ, ലോർഡ്‌സിൽ അക്ഷയ് കുമാറിനും സെയ്ഫ് അലി ഖാനുമൊപ്പമുള്ള എന്റെ അടുത്ത ചിത്രം...’’ എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്. 17 വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രമാണിത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ഈ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനത്തിന് പ്രിയദർശൻ തിരഞ്ഞെടുത്ത രീതിയാണ് ആരാധകർ ഏറ്റെടുക്കുന്നത്. വർഷങ്ങൾക്ക് ശേഷം ബോളിവുഡിലെ രണ്ടു സൂപ്പർ സ്റ്റാറുകള്‍ ഒന്നിക്കുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം വലിയ പരിപാടിയില്‍ ആഘോഷമായി തന്നെ ആരാധകരെ അറിയിക്കുന്നതിനു പകരം ടൈറ്റില്‍ വളരെ കൂളായി പങ്കിട്ട് വലിയ ക്ലാരിറ്റി പോലും ഇല്ലാത്ത ഒരു ഫോട്ടോയ്ക്ക് ക്യാപ്ഷൻ ആയിട്ടാണ് പ്രിയദർശൻ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടക്കുന്ന ലോർഡ്‌സില്‍ അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒരുമിച്ച്‌ നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയദർശൻ സിനിമയുടെ ടൈറ്റില്‍ അറിയിച്ചത്.
ഹൈവാൻ എന്നാണ് സിനിമയുടെ പേര്. നേരത്തെ തന്നെ സിനിമയുടെ പേര് ഇതായിരിക്കുമെന്ന് റിപ്പോട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം എത്തിയിരുന്നില്ല. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

2016-ല്‍ പുറത്തിറങ്ങിയ,മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മലയാള ചിത്രമായ 'ഒപ്പ'ത്തിന്റെ ബോളിവുഡ് റീമേക്കാണിതെന്നാണ് സൂചന. കാഴ്ചപരിമിതിയുള്ള ലിഫ്റ്റ് ഓപ്പറേറ്ററായ ജയരാമൻ എന്ന കഥാപാത്രമായാണ് മോഹൻലാല്‍ ചിത്രത്തില്‍ എത്തിയത്. സമുദ്രക്കനിയായിരുന്നു വില്ലൻ വേഷത്തില്‍ എത്തിയത്. എന്നാല്‍ ഹിന്ദിയില്‍ മോഹൻലാല്‍ കഥാപാത്രം ആരാണ് ചെയ്യുന്നതെന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഓഗസ്റ്റില്‍ ആരംഭിച്ചേക്കും. 2008 ലാണ് ഏറ്റവും ഒടുവില്‍ അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിച്ചെത്തിയത്.
ണ് 'ഒപ്പം'. വരും ദിവസങ്ങളില്‍ കൂടുതല്‍ അപ്ഡേറ്റുകള്‍ സിനിമയുടേതായി എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അക്ഷയ് കുമാർ ചിത്രം ഭൂത് ബംഗ്ലായുടെ ചിത്രീകരണം ഇപ്പോള്‍ നടക്കുകയാണ്. ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ജോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ചിത്രം 2026 ഏപ്രില്‍ 2ന് പ്രദർശനത്തിനെത്തും.

Ads by Google
Wednesday 16 Jul 2025 11.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google