Thursday, March 19, 2026 Last Updated 48 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Jul 2025 03.57 PM

സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ അതിശയിപ്പിച്ചു; പ്രശംസിച്ച് മമ്മൂട്ടി; സന്തോഷം പങ്കുവെച്ച് അജു വര്‍ഗീസും കൂട്ടരും

mammootty

സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന സിനിമയെ പ്രശംസിച്ച് മമ്മൂട്ടി. സിനിമ കണ്ട ശേഷം മമ്മൂട്ടി അയച്ച വാട്ട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് അജു വര്‍ഗീസ് പങ്കുവെക്കുകയായിരുന്നു. സന്തോഷത്തിന്റെ കൊടുമുടിയിലാണ് തങ്ങളെന്ന് ഈ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥന്‍ കുറിച്ചത്.

‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന സിനിമ അതിശയിപ്പിച്ചു ’എന്ന മമ്മൂട്ടിയുടെ മെസേജ്ജിന് പിന്നാലെ ഇത് നമ്മുടെ ഒരേയൊരു മമ്മൂക്ക അയച്ചതാണ് , ഇത് നിനക്ക് ഷെയര്‍ ചെയ്യണം എന്ന് തോന്നി എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ആനന്ദ് മന്മഥന് അയച്ച മെസേജില്‍ അജു വര്‍ഗീസ് കുറിച്ചു.

അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമയാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍.

Ads by Google
Tuesday 15 Jul 2025 03.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google