Thursday, March 19, 2026 Last Updated 43 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Jul 2025 02.33 PM

മോന്റെ കഴുത്തില്‍ പൊളളിച്ചു, രേണുവിനെതിരെ ചൈല്‍ഡ് വെല്‍ഫെയറില്‍ പരാതി​യോ? സത്യാവസ്ഥ തുറന്നു പറഞ്ഞ് രേണു സുധി

renu-sudhi
photo-www.instagram.com/renu_sudhi/

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു സുധി. റീലുകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയുമെല്ലാം രേണു വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയുടെ കടുത്ത സൈബര്‍ ആക്രമണങ്ങളും രേണുവിന് നേരിടേണ്ടി വരാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ റീലില്‍ അഭിനയിക്കുന്നതിന്റെ പേരിലുമെല്ലാം രേണുവിന് ആക്രമണം നേരിടേണ്ടി വരാറുണ്ട്.

രേണു മകന്‍ റിതുവിനെ ഉപദ്രവിച്ചു എന്നായിരുന്നു ചിലര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം. റിതുവിനെ രേണു പൊളളിച്ചുവെന്നും തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ വിഭാഗം കേസെടുത്തുവെന്നുമായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണം നിഷേധിച്ചുകൊണ്ട് അതിനു പിന്നിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് രേണു.

‘എന്റെ കുഞ്ഞുങ്ങളാണ് കിച്ചുവും റിതുവും. റിതു ഉണ്ടാകുന്നതിനും മുമ്പേ, 13 വയസ് മുതല്‍ കിച്ചു എന്റെ കൂടെയുണ്ട്. ഈ നിമിഷം വരെ ഒരു കമ്പു കൊണ്ട് പോലും ഞാന്‍ അവനെ വേദനിപ്പിച്ചിട്ടില്ല. പിന്നെ റിതുവിനെ ഞാന്‍ വേദനിപ്പിക്കുമോ? എന്തൊക്കെയാണ് പറയുന്നത്? ജൂണ്‍ അഞ്ചാം തീയതി സുധി ചേട്ടന്റെ ചരമവാര്‍ഷികമാണ്. തലേന്നത്തെ ഷൂട്ട് കഴിഞ്ഞ് ഞാന്‍ ഓടി വരികയാണ്. അപ്പോഴാണ് കുഞ്ഞിന്റെ തലയുടെ പുറകില്‍ എന്തോ പാടുള്ളത് കാണുന്നത്. കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയി’ രേണു പറയുന്നു.

'‘പപ്പയോടും അമ്മയോടും ചോദിച്ചു. ചെള്ളിന്റെയോ മറ്റോ ആകുമെന്നാണ് അവര്‍ പറഞ്ഞത്. കടിച്ചപ്പോള്‍ ചൊറിഞ്ഞിട്ടുണ്ടാകും. അതിന്റെ കറയായതാകും. എന്താണ് കടിച്ചതെന്ന് കുഞ്ഞിന് അറിയില്ല. ഇതാണ് സംഭവം. ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല ഷൂട്ടിലായിരുന്നു. അടുത്തുള്ള തിരുമേനിയെ കാണിച്ചപ്പോള്‍ ചെള്ളാണെന്നാണ് പറഞ്ഞത്’ താരം വ്യക്തമാക്കി.

Ads by Google
Tuesday 15 Jul 2025 02.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google