Thursday, March 19, 2026 Last Updated 41 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Jul 2025 01.19 PM

തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായക്കൊപ്പമുളള ചിത്രവുമായി തൃഷ

trisha
photo-www.instagram.com/trishakrishnan/

തെന്നിന്ത്യയില്‍ വര്‍ഷങ്ങളായി തിളങ്ങി തന്റെ സ്ഥാനം ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന താരമാണ് തൃഷ കൃഷ്ണന്‍. അഭിനയ രം​ഗത്ത് 22 വർഷങ്ങൾ തികച്ച താരം തമിഴകത്തു മാത്രമല്ല ഇന്ത്യയില്‍ മുഴുവന്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. 2002 ൽ സൂര്യ നായകനായെത്തിയ മൗനം പേസിയതേ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരത്തിന് 42-ാംവയസ്സിലും ആരെയും അത്ഭുതപ്പെടുത്തുന്ന സൗന്ദര്യമാണുള്ളത്. അഭിനയമികവിലും താരം മുന്‍പന്തിയില്‍ തന്നെയാണ്.

തമിഴ് സിനിമാ ലോകത്ത് നിരവധി ആരാധകരുണ്ട് താരത്തിന്. തൃഷയുടെ കരിയര്‍ ഗ്രാഫ് ഇടയ്ക്ക് ചെറുതായി ഒന്നു പതറി. പക്ഷേ പഴയതിനേക്കാള്‍ മികവുറ്റതായി 96 എന്ന ചിത്രത്തിലൂടെ താരം കുതിച്ചു കയറി. തുടര്‍ന്ന് ചെയ്ത സിനിമകള്‍ ഓരോന്നും സൂപ്പര്‍ ഹിറ്റായി. പൊന്നിയന്‍ സെല്‍വന്‍ ചിത്രങ്ങള്‍ തൃഷയുടെ താരപദവി വാനോളം ഉയര്‍ത്തി. അതിന് ശേഷം ലിയോ എന്ന സിനിമയുടെ വന്‍ വിജയം താരത്തിന്റെ മാര്‍ക്കറ്റ് വാല്യുവും കൂട്ടി.
സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് തൃഷ. തന്റെ എല്ലാ യാത്രകളും വിശേഷങ്ങളും സന്തോഷങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങളും പോസ്റ്റുകളും വളരെപ്പെട്ടെന്നാണ് തരംഗമായി മാറുന്നതും.

ഇക്കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി വിവാദങ്ങള്‍ താരത്തിന് നേരെ ഉണ്ടായെങ്കിലും തൃഷയെ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്.

തന്റെ പ്രിപ്പെട്ട ഇസ എന്ന നായക്കുട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് തൃഷ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ മെലിഞ്ഞു ക്ഷീണിച്ച അവസ്ഥയിലാണ് തൃഷയുളളത്. ചിത്രം കണ്ട ആരാധകര്‍ ഒന്നാകെ ചോദിക്കുന്നത് തൃഷയ്ക്ക് ഇത് എന്തുപറ്റിയെന്നാണ്. എന്തെങ്കിലും അസുഖം ഉണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. എങ്കിലും മറ്റുചിലര്‍ തൃഷയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും രംഗത്തെത്തിയിട്ടുണ്ട്. 42-ാം വയസ്സിലും ഇത്ര സുന്ദരിയായിരിക്കുന്നതെങ്ങനെയെന്നാണ് ചിലര്‍ ചോദിക്കുന്നത്.

അതേസമയം തഗ് ലൈഫ് ആണ് തൃഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് നേരിട്ടത്. തെലുങ്ക് ചിത്രം വിശ്വംഭര, തമിഴ് ചിത്രം കറുപ്പ് എന്നിവയാണ് തൃഷയുടേതായി അണിയറയിലുള്ളത്.

Ads by Google
Tuesday 15 Jul 2025 01.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google