Thursday, March 19, 2026 Last Updated 41 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Monday 14 Jul 2025 10.33 AM

മരണവീട്ടിലും സെല്‍ഫി; വിടാതെ പിന്തുടര്‍ന്ന് ആരാധകന്‍; ക്ഷുഭിതനായി രാജമൗലി; വീഡിയോ

rajamouli

ഇഷ്ടതാരങ്ങളെ കാണുമ്പോള്‍ സ്ഥലകാലബോധവും അപ്പോഴത്തെ സാഹചര്യവും മറന്ന് സെല്‍ഫി എടുക്കാന്‍ ഓടുന്ന ആളുകളെ പലപ്പോഴായി കാണാറുണ്ട്. ഒരു മരണവീട്ടില്‍ അനുശോചനമര്‍പ്പിക്കാനെത്തിയ സംവിധായകന്‍ രാജമൗലിയെ കണ്ട് ആരാധകര്‍ സെല്‍ഫി എടുക്കാന്‍ വന്നപ്പോള്‍ അദ്ദേഹം രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

തെലുങ്ക് ചലച്ചിത്ര നടനും ബിജെപി മുന്‍ എംഎല്‍എയുമായ കോട്ട ശ്രീനിവാസ റാവുവിന്റെ നിര്യാണത്തില്‍ സിനിമാലോകമാകെ ദു:ഖപൂര്‍ണമായിരുന്നു. താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമടക്കം നിരവധിപ്പേരാണ് അനുശോചനങ്ങളുമായി ശ്രീനിവാസ റാവുവിന്റെ വീട്ടിലേക്ക് ഒഴുകിയത്. ഇതിനിടെ വരുന്ന താരങ്ങളുടെ വീഡിയോ എടുക്കുവാനും അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും നടക്കുന്ന നിരവധിപ്പേരെയും കാണാനിടയായി.

ഇതിലൊരു വ്യക്തിയാണ് സംവിധായകന്‍ രാജമൗലിയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചത്. ഒഴിഞ്ഞുമാറി പോവാന്‍ ശ്രമിച്ച രാജമൗലിയെ ഇയാള്‍ വീണ്ടും പിന്തുടര്‍ന്നു. പിന്നേയും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ രാജമൗലി ആരാധകനോട് ദേഷ്യപ്പെടുകയായിരുന്നു.

ആരാധകനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മരണവീടാണെന്ന് ഓര്‍ക്കണമെന്നും കുറച്ച് ഔചിത്യബോധം കാണിക്കണമെന്നും ആളുകള്‍ കമന്റ് ചെയ്തു.

Ads by Google
Monday 14 Jul 2025 10.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google