Thursday, March 19, 2026 Last Updated 15 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 13 Jul 2025 05.08 PM

' മലയാള സിനിമ വളരെ ഇഷ്ടം, അഭിനയിക്കാന്‍ ഏറെ ആഗ്രഹം​‍ മോഹന്‍ലാലിനൊപ്പം' ; ശില്‍പ ഷെട്ടി

for, not

മലയാള സിനിമയിൽ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ശിൽപ ഷെട്ടി. മോഹൻലാലിനോടൊപ്പം അഭിനയിക്കാൻ ആഗ്രഹിക്കുന്നു എന്നും നടി വെളിപ്പെടുത്തി. കൊച്ചിയിൽ മലയാള സിനിമയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

ഹിന്ദി സിനിമക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ കുറച്ച് ഓഫറുകൾ വന്നിട്ടുണ്ട്, പക്ഷേ എനിക്ക് ഭയമുള്ളതിനാൽ ഞാൻ ഒരിക്കലും സമ്മതം പറഞ്ഞിട്ടില്ല. എനിക്ക് മലയാള സിനിമ വളരെ ഇഷ്ടമാണ്. മലയാള സിനിമ വികാരങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു. മലയാളത്തിൽ അഭിനയിച്ചാൽ എന്റെ വേഷത്തോട് നീതി പുലർത്താൻ കഴിയുമോ എന്ന് ഒരിക്കലും ഉറപ്പില്ല. പക്ഷേ, ഒരു ദിവസം ഞാൻ ഒരു മലയാള സിനിമ ചെയ്തേക്കാം’ എന്ന് ശില്പ ഷെട്ടി പറയുന്നു.

മലയാളത്തിൽ ആരോടൊപ്പമാണ് അഭിനയിക്കാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മോഹൻലാൽ എന്നും നടി മറുപടി നൽകി. ഇന്ത്യൻ സിനിമയിലെ ഏറ്റവും അത്ഭുതകരമായ നടന്മാരിൽ ഒരാളാണ് അദ്ദേഹമെന്ന് ശില്പ പറഞ്ഞു. ഫാസിൽ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്തു കണ്ണും നട്ട്’ (1984) ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമയെന്ന് ശിൽപ വെളിപ്പെടുത്തി. അത് തൻറെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണെന്നും അവർ വിശേഷിപ്പിച്ചു.

പ്രേം സംവിധാനം ചെയ്ത് ധ്രുവ സർജ പ്രധാന വേഷത്തിൽ എത്തുന്ന കന്നഡ ചിത്രമായ കെഡി – ദി ഡെവിളാണ് ശില്‍പ ഷെട്ടിയുടെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം. സഞ്ജയ് ദത്ത്, റീഷ്മ നാനയ്യ, വി. രവിചന്ദ്രൻ, രമേശ് അരവിന്ദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Ads by Google
Sunday 13 Jul 2025 05.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google