Thursday, March 19, 2026 Last Updated 17 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Jul 2025 03.43 PM

‘‘എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് ആളുകൾ ഈ ദിവസമാണ് ജനിച്ചത്; ഗ്ലാമി, അമ്മ രണ്ടുപേരെയും ഒരുപാട് സ്നേഹിക്കുന്നു...’’ പോസ്റ്റുമായി പ്രിയങ്ക ചോപ്ര ജൊനാസ്

uploads/news/2025/07/790695/Untitled-5.jpg
Priyanka Chopra Jonas birthday wish for mother in law and brother (Image Source: instagram)

ഗ്ലോബല്‍ താരം പ്രിയങ്ക ചോപ്ര മോഡലിംഗിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. ബോളിവുഡില്‍ അഭിനയ അരങ്ങേറ്റം കുറിച്ച താരം, ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ താരറാണിയായി മാറി. പിന്നീട് ഹോളി​വുഡിലെത്തി അവി​ടെയും തിളങ്ങാന്‍ താരത്തിനു കഴിഞ്ഞു. കരിയറില്‍ തിളങ്ങി നിന്ന സമയത്തു തന്നെ അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജൊനാസിനെ വിവാഹം ചെയ്ത് താരം അമേരിക്കയിലേക്ക് ചേക്കേറി. സറോഗസിയിലൂടെ ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളുമായി പ്രിയങ്കയും നിക്കും.
സ്വകാര്യ ജീവിതത്തിലും കരിയറിലും തിളങ്ങി നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. മാള്‍ട്ടി മേരി ചോപ്ര എന്ന് പേരിട്ട മകളുടെ വിശേഷങ്ങളും മറ്റും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. പ്രിയങ്ക പങ്കിടുന്ന ഫോട്ടോഷൂട്ടുകളും യാത്രാ ചിത്രങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ഹൃദയഹാരിയായ ഒരു ജന്മദിന പോസ്റ്റ് പങ്കിട്ടിരിക്കുകയാണ് താരം. തന്റെ സഹോദരന്റെയും ഭര്‍ത്താവിന്റെ അമ്മയുടെയും ജന്മദിനം ഒരു ദിവസമായതിന്റെ സന്തോഷമാണ് താരം പങ്കിടുന്നത്. ‘‘എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് ആളുകൾ ഈ ദിവസമാണ് ജനിച്ചത്. എപ്പോഴും നിങ്ങളെ സ്നേഹിക്കുന്നു, ഗ്ലാമി & അമ്മ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരത്തിന്റെ പോസ്റ്റ്. ജന്മദിനാശംസകൾ മാമാ ജൊനാസ്, സിദ്ധാര്‍ത്ഥ് ചോപ്ര എന്ന് കുറിച്ചാണ് പ്രിയങ്ക ആശംസകളും ഇവരുടെ രണ്ടാളുടെയും ചിത്രവും പങ്കിട്ടിരിക്കുന്നത്.

Ads by Google
Saturday 12 Jul 2025 03.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google