Thursday, March 19, 2026 Last Updated 12 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Friday 11 Jul 2025 03.06 PM

‘‘എനിക്കും ഇബ്രാഹിമിനും ഒരു കുറവും അമ്മ വരുത്തിയിട്ടില്ല; ഞങ്ങള്‍ക്ക് പറക്കാൻ ചിറകുകൾ തന്നു; അമ്മയാണ് ലോകത്തിലെ ഏറ്റവും മികച്ചത്...’’ സാറ അലി ഖാന്‍

uploads/news/2025/07/790554/Untitled-5.jpg
Sara Ali Khan about her mother Amritha Singh (Image Source: Instagram)

അഭിനേതാവായ സെയ്ഫ് അലി ഖാന്റെ മുന്‍ ഭാര്യയും നടിയുമാണ് അമൃത സിംഗ്. പ്രണയിച്ച് വിവാഹിതരായ അമൃതയും സെയ്ഫും നീണ്ട പതിമൂന്നു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വേര്‍പിരിഞ്ഞത്. അമൃതയില്‍ സെയ്ഫിന് സാറ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്. അച്ഛനമ്മമാരുടെ പാരമ്പര്യം രക്തത്തിലലിഞ്ഞ മക്കള്‍ രണ്ടാളും അഭിനയം തന്നെയാണ് തങ്ങളുടെ കരിയറായി തെരഞ്ഞെടുത്തത്.
ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സാറ അലി ഖാന്‍ ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനയിച്ച മിക്ക സിനിമകളിലും സാറയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സാറയുടെ സിനിമകള്‍ പോലെ തന്നെ അഭിമുഖങ്ങളും അതിലെ തുറന്നു പറച്ചിലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ അമ്മയെക്കുറിച്ച് സാറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ അമ്മയാണ് ലോകത്തിലെ ഏറ്റവും മികച്ചതെന്ന് കരുതുന്നുവെന്നാണ് സാറ പറയുന്നത്. ‘‘എന്റെ സുഹൃത്തുക്കളുടെ അമ്മയെപ്പോലെയായിരുന്നില്ല എന്റെ അമ്മ. അമ്മ കുക്ക് ചെയ്യില്ല, ഡ്രൈവും ചെയ്യില്ല. എന്നെ സംബന്ധിച്ച് അതൊരു വലിയ വിഷമമായിരുന്നു. ഒരു ദിവസം അമ്മയതിനെക്കുറിച്ച് എന്നോട് പറഞ്ഞത്, നിന്റെ സുഹൃത്തുക്കളുടെ മാതാപിതാക്കളിൽ എത്ര പേർക്ക് കുതിരസവാരി ചെയ്യാനും അഭിനയിക്കാനും അറിയാം, കാരണം ഞാനത് ചെയ്യുമെന്നാണ്. മര്‍ദ്ദിലെ നായിക നായികയോട് എന്തെങ്കിലും ചോദിക്കാൻ എനിക്കതോടെ പേടി തോന്നി. അമ്മയ്ക്ക് അമ്മയെക്കുറിച്ച് കൃത്യമായി അറിയാമെന്ന് ഞാൻ പെട്ടെന്ന് മനസ്സിലാക്കി.
എന്റെ അമ്മയാണ് ലോകത്തിലെ ഏറ്റവും മികച്ചതെന്ന് ഞാൻ കരുതുന്നു. എനിക്കും ഇബ്രാഹിമിനും എന്തെങ്കിലും കുറവോ ഇല്ലായ്മയോ ഉള്ളതായി അമ്മ ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. ഞങ്ങള്‍ക്ക് പറക്കാൻ ചിറകുകൾ തന്നത് അമ്മയാണ്. ഒപ്പം ഞങ്ങള്‍ അധികം ഉയരത്തിൽ പറക്കാതിരിക്കാൻ അമ്മ അടിസ്ഥാന ഘടകമായി. എന്റെ കണ്ണാടിയാണ്, എന്റെ പ്രചോദനമാണ് അമ്മ. ഒറ്റയ്ക്കാണ് അമ്മ എല്ലാം ചെയ്തത്. മറ്റേതൊരു അമ്മയേക്കാൾ കൂടുതൽ പിന്തുണയും എനിക്ക് അവിടെ നിന്ന് കിട്ടിയിട്ടുണ്ട്. ഇന്ന് അമ്മ ഒരു സ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കില്‍ എല്ലാം തന്നെ നേടിയതാണ്. അതിന്റെ പത്തിലൊന്ന് ദൂരത്തില്‍ എനിക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. അതിന് കഴിഞ്ഞാല്‍ ഞാൻ സന്തോഷവതിയാണ്...’’ സാറ അലി ഖാന്‍ പറയുന്നു.
സെയ്ഫുമായി വേര്‍പിരിഞ്ഞ ശേഷം അമൃതയാണ് മക്കളെ വളര്‍ത്തിയതും ഈ നിലയില്‍ എത്തിച്ചതും. എന്നും എപ്പോഴും അമ്മ തങ്ങള്‍ക്ക് പ്രചോദനമാണെന്ന് സാറ അലി ഖാന്‍ ഇതിനു മുമ്പും പറഞ്ഞിട്ടുണ്ട്. ഈ വീഡിയോയ്ക്ക് താഴെ പലരും അമ്മയ്ക്കും മകള്‍ക്കും ആശംസകള്‍ കുറിക്കുന്നുണ്ട്. ‘ഏറ്റവും സുന്ദരിയായ അത്ഭുതകരമായ ഗ്രൗണ്ടഡ് മകള്‍ക്ക് നല്‍കി, അവര്‍ അത്ഭുതകരമായ ഏറെ ഉത്തരവാദിത്തമുള്ള അമ്മയും മനുഷ്യനുമാണ്, എല്ലാം അവരുടെ കുട്ടികൾക്കുവേണ്ടിയാണ് ചെയ്തത്, അവർ ആ കാലഘട്ടത്തിലെ ഒരു മികച്ച നടിയുമായിരുന്നു, മകള്‍ അമ്മയ്ക്കായി പറയുന്ന മനോഹരമായ വാക്കുകള്‍...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Friday 11 Jul 2025 03.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google