Thursday, March 19, 2026 Last Updated 15 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Friday 11 Jul 2025 11.56 AM

കാര്‍ഡിയോ ചെയ്ത് തുടങ്ങിയതാണ് പക്ഷേ അവസാനിച്ചത് ഡാന്‍സിലാണ്; വീഡിയോ പങ്കുവെച്ച് ഗായത്രി

gayathri-arun-
photo-www.instagram.com/gayathri__arun/

ജിമ്മില്‍ ഡാന്‍സ് കളിച്ച് നടി ഗായത്രി അരുണ്‍. കാര്‍ഡിയോ എക്‌സസൈസ് ചെയ്യുന്നതിനിടയില്‍ സുഹൃത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഗായത്രി സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചു. വെട്ടം സിനിമയിലെ ‘മക്കസായി മക്കസായി’ എന്ന ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് ചുവടുവെക്കുന്നത്.

കാര്‍ഡിയോ ചെയ്ത് തുടങ്ങിയതാണ് പക്ഷേ അവസാനിച്ചത് ഡാന്‍സിലാണ് എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. മറ്റൊരു വീഡിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തതാണെന്നും ഗായത്രി വ്യക്തമാക്കി. പെര്‍ഫെക്ട് ടൈമിങ് ആണ് ഡാന്‍സിനെന്നാണ് ആരാധകര്‍ കുറിക്കുന്നത്.

സിനിമ സീരിയല്‍ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി അരുണ്‍. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. സ്വന്തമായി ബിസിനസ്സും ചെയ്യുന്നുണ്ട്.

Ads by Google
Friday 11 Jul 2025 11.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google