Thursday, March 19, 2026 Last Updated 14 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Friday 11 Jul 2025 11.38 AM

മുന്‍ കാമുകി സംഗീതയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് സല്‍മാന്‍ ഖാന്‍

salman-khan
photo-www.instagram.com/arjunbijlani/

ബുധനാഴ്ചയായിരുന്നു നടി സംഗീത ബിജ്‌ലാനിയുടെ 65-ാം പിറന്നാൾ. മുംബൈയിൽ നടന്ന സംഗീതയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ മുൻ കാമുകനായ ബോളിവുഡ് താരം സൽമാൻ ഖാനും എത്തിയിരുന്നു. കനത്ത സുരക്ഷയിലാണ് സൽമാൻ പിറന്നാൾ ആഘോഷത്തിനെത്തിയത്.

സംഗീതയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ നടൻ അർജുൻ ബിജ്‌ലാനിയും എത്തിയിരുന്നു. പാർട്ടിയിൽ നിന്നുള്ള ഫോട്ടോകൾ അർജുൻ പങ്കിട്ടു. ചിത്രങ്ങളിലൊന്നിൽ, സൽമാനും സംഗീതയ്ക്കുമൊപ്പം പോസ് ചെയ്യുന്നതും കാണാം.

സൽമാനും സംഗീതയും ഏകദേശം ഒരു പതിറ്റാണ്ടോളം പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞെങ്കിലും സൗഹൃദം തുടരുകയായിരുന്നു. ഗോൾഡൻ നിറത്തിലുള്ള മിനി സ്കർട്ടും വെള്ള ടോപ്പും ധരിച്ചാണ് സംഗീത പിറന്നാളാഘോഷത്തിനെത്തിയത്. ഈ പ്രായത്തിലും ചെറുപ്പം സൂക്ഷിക്കുന്ന താരത്തെ പ്രശംസിക്കുകയാണ് ആരാധകർ.

ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടെയാണ് സൽമാനും സംഗീതയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പിന്നീട് ഒരു പതിറ്റാണ്ടോളം ഇരുവരും പ്രണയബന്ധം തുടർന്നു. ഇടക്കാലത്ത് ഇരുവരും വിവാഹിതരാകാൻ പോലും തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം വിവാഹം റദ്ദാക്കാൻ സൽമാൻ തീരുമാനിക്കുകയായിരുന്നു.

സൽമാനുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം, 1996ൽ സംഗീത മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ വിവാഹം കഴിച്ചു. എന്നാൽ അവരുടെ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. 2019ൽ ഇരുവരും വിവാഹമോചനം നേടി.

കഴിഞ്ഞ കാലത്ത് കയ്പേറിയ പ്രണയം ഉണ്ടായിരുന്നിട്ടും, സൽമാനും സംഗീതയും എപ്പോഴും അടുത്ത സുഹൃത്തുക്കളായി തുടരുന്നു. പല പാർട്ടികളിലും ഇരുവരെയും ഒന്നിച്ച് കാണാറുണ്ട്.

Ads by Google
Friday 11 Jul 2025 11.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google