Thursday, March 19, 2026 Last Updated 18 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Friday 11 Jul 2025 11.29 AM

'നമുക്ക് താങ്ങാൻ പറ്റാത്ത റേറ്റ് അല്ല, ഒരു ദിവസം റൂമിന് 12000 രൂപയെ ഉള്ളു, ഫൈവ് സ്റ്റാർ ഹോട്ടലിന്റെ പ്രതീതി'; ദിയയുടെ പ്രസവവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവച്ച് സിന്ധു കൃഷ്‌ണ

day

ഇക്കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ദിയകൃഷ്ണയുടെ പ്രസവത്തിന്റെ വിഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങാണ്. ഇപ്പോഴിതാ മകൾ ദിയ കൃഷ്‌ണയുടെ പ്രസവവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സിന്ധു കൃഷ്‌ണ.

കുഞ്ഞ് വന്നശേഷമുള്ള വിശേഷങ്ങളും ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചുമൊക്കെയാണ് യുട്യൂബിൽ പങ്കുവച്ച പുതിയ ബ്ലോഗിൽ സിന്ധു പറയുന്നത്. അമ്മൂമ്മ ആയെന്ന് വിശ്വസിക്കാൻ തനിക്കോ, അമ്മ ആയെന്ന് വിശ്വസിക്കാൻ ദിയയ്ക്കോ കഴിഞ്ഞിട്ടില്ലെന്നാണ് സിന്ധു പറയുന്നത്. താൻ പ്രസവിച്ചപ്പോഴത്തെ അവസ്ഥ അല്ല ഇപ്പോൾ ഉള്ളതെന്നും ഒരുപാട് മാറ്റം ഉണ്ടായെന്നും സിന്ധു പറയുന്നു. അന്നൊക്കെ തന്റെ ഒപ്പം എല്ലാവരും ഉണ്ടാകണമെന്ന് താൻ ആഗ്രഹിച്ചിട്ടുണ്ടെന്നും സിന്ധു വീഡിയോയിൽ പറയുന്നു.

പ്രസവം നടക്കുന്നിടത്ത് കുടുംബം മുഴുവൻ നിൽക്കുന്നത് എങ്ങനെയെന്ന് പലരും ചോദിച്ചിരുന്നു. ഓസിയുടെ പ്രസവം നടന്നത് ലേബർ സ്യൂട്ട് റൂമിലാണ്. ഈ ആശുപത്രിയിൽ ഇതുപോലെ രണ്ട് റൂം ഉണ്ട്. അത് പ്രസവം നടക്കുന്ന ഓപ്പറേഷൻ തീയേറ്ററിൻ്റെ ഫ്ലോറിൽ തന്നെയാണ്. പ്രസവം നടക്കുമ്പോൾ കുടുംബവും ഒപ്പം വേണമെന്ന് ആവശ്യപ്പെടുന്നവർക്ക് ഈ റൂമെടുക്കാൻ പറ്റും. അഹാനയുടെ സുഹൃത്താണ് ഈ റൂമിനെക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്.

അഹാനയുടെ സുഹൃത്ത് സേറ മകനെ പ്രസവിച്ചത് ഇവിടെയാണ്. പണ്ട് ഞാൻ ഡെലിവറിക്ക് പോകുമ്പോൾ കിച്ചുവിൻ്റെ അച്ഛൻ്റെ സഹോദരി ഒരു ഡോക്‌ടർ ഉണ്ടായിരുന്നു. അതുകൊണ്ട് എൻ്റെ അമ്മയെയും കിച്ചുവിനെയും ഇടയ്ക്കൊന്ന് കാണിക്കുമായിരുന്നു. പിന്നെ പ്രസവം കഴിഞ്ഞയുടൻ അവരെ അകത്തേക്ക് വന്ന് കാണാനും സമ്മതിച്ചു. അല്ലാതെ പ്രസവത്തിന് എൻ്റെ കൂടെ ആരും ഇല്ലായിരുന്നു. നാല് കുട്ടികളെ പ്രസവിച്ചിട്ടുണ്ടെങ്കിലും അവിടെ നടക്കുന്ന കലാപരിപാടികൾ എനിക്ക് അറിവില്ലായിരുന്നു.ഡെലിവറി വീഡിയോസ് യൂട്യൂബിൽ ഉണ്ടെങ്കിലും ഞാൻ അങ്ങനെ കാണാൻ ശ്രമിച്ചിട്ടില്ല. പക്ഷേ, ഇതെനിക്ക് ലൈവായി കാണാൻ സാധിച്ചു. അതൊരു മാജിക്കൽ അനുഭവം ആയിരുന്നു. വേദന വരാതിരിക്കാൻ ഇഞ്ചക്ഷൻ എടുത്തുകൊണ്ട് ദിയ ഭയങ്കരമായി കഷ്‌ടപ്പെട്ടില്ല. മണിക്കൂറുകൾ കുറേ എടുത്തെങ്കിലും പ്രസവം വളരെ സുഗമമായിരുന്നു. ആശുപത്രിയിലെ എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും സിന്ധു പറഞ്ഞു.

ഇതിനുള്ളിൽ കയറിയാൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനുള്ളിൽ കയറിയ പ്രതീതിയാണെന്നും സിന്ധു കൂട്ടിച്ചേർത്തു. നമുക്ക് താങ്ങാൻ പറ്റാത്ത റേറ്റ് അല്ല ഇവിടെ. ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസം 12,000 രൂപ മാത്രമാണ്. സാധാരണ പ്രസവം നടക്കുന്ന ആശുപത്രിയിലെ മുഴുവൻ ചെലവിൽ നിന്ന് ഒരു മുപ്പത് മുതൽ നാൽപ്പതിനായിരം രൂപയുടെ വ്യത്യാസമേ ഉള്ളു. പ്രസവിക്കാൻ കിടക്കുന്ന കുട്ടികൾക്ക് കിട്ടുന്ന സമാധാനം വളരെ വലുതാണ്. വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് ദിയയെ ഡോക്‌ടറും നഴ്‌സുമാരുമെല്ലാം പരിചരിച്ചതെന്നും സിന്ധു പറഞ്ഞു.

Ads by Google
Friday 11 Jul 2025 11.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google