Thursday, March 19, 2026 Last Updated 12 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Jul 2025 03.27 PM

' ജാനകി മാറ്റി ' ജാനകി. വി' ആക്കി ; ജെഎസ്‌കെ സിനിമാ പേര് മാറ്റത്തെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടിയും ലിജോ ജോസ് പെല്ലിശേരിയും

uploads/news/2025/07/790356/jsk-shivankuty.gif

തിരുവനന്തപുരം: ' ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' ( ജെഎസ്‌കെ) വിവാദത്തിലെ ഒത്തുതീര്‍പ്പ് തീരുമാനത്തെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും. ' വി ശിവന്‍കുട്ടി' യെന്ന തന്റെ പേര് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി. ' വി ഫോര്‍'... എന്ന പോസ്റ്റാണ് ലിജോ പങ്കുവെച്ചത്.

[ IMG]

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് മാറ്റാനുളള സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അംഗീകരിച്ചിരുന്നു. ' ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്നാണ് പുതിയ പേര്. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി.

ചിത്രം എത്രയും വേഗം തിയേറ്ററുകളില്‍ എത്തിക്കുക എന്നതാണ് നിര്‍മാതാക്കളുടെ മുന്നിലുളളത്. ഇതിന്റെ ഭാഗമായാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചത്. സിനിമയില്‍ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളില്‍ മാറ്റമുണ്ടാകില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്യുകയായിരിക്കും ചെയ്യുക.

സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം രാവിലെയാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ഹൈക്കോടതിക്ക് മുമ്പാകെ വെച്ചത്. ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

Ads by Google
Thursday 10 Jul 2025 03.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google