Thursday, March 19, 2026 Last Updated 14 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Jul 2025 12.47 PM

പ്രൈവറ്റ് ബസില്ലാത്ത എറണാകുളം ,റോഡുകൾ എന്തൊരു ശാന്തം സമാധാനം, ഇന്നലെയും ഇന്നും വേറെ രാജ്യത്തു പോയ പോലെ; ജൂഡ് ആന്തണി

jude-anthany-joseph

പൊതുവിഷയങ്ങളിലെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നയാളാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. പലപ്പോഴും ജൂഡിന്റെ പോസ്റ്റുകള്‍ വിവാദമായിട്ടുമുണ്ട്. അത്തരത്തില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ജൂഡ്.

എറണാകുളത്തെ സ്വകാര്യ ബസുകള്‍ക്കെതിരെയാണ് ഇത്തവണ ജൂഡിന്റെ പോസ്റ്റ്. പൊതുപണിമുടക്കിനെ തുടര്‍ന്ന് ബസ്സുകള്‍ നിരത്തിലിറങ്ങാത്തതിനെയാണ് ജൂഡ് വിമര്‍ശനത്തിനുളള ആയുധമാക്കിയത്. സ്വകാര്യ ബസ്സുകള്‍ ഇല്ലാത്ത എറണാകുളത്തെ റോഡുകള്‍ എന്തൊരു ശാന്തമെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘പ്രൈവറ്റ് ബസില്ലാത്ത എറണാകുളം റോഡുകൾ എന്തൊരു ശാന്തം സമാധാനം. ഇന്നലെയും ഇന്നും വേറെ രാജ്യത്തു പോയ പോലെ 👌
(നന്നായി ഓടിക്കുന്ന ചുരുക്കം ചിലരെ മറക്കുന്നില്ല )’ഇതായിരുന്നു ജൂഡ് ആന്തണി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ഇതിനകം പോസ്റ്റിന് ലഭിച്ചത്.

Ads by Google
Thursday 10 Jul 2025 12.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google