Thursday, March 19, 2026 Last Updated 13 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Jul 2025 01.26 PM

' വര്‍ഷങ്ങള്‍ക്കു ശേഷം ആ കുടുംബത്തിലേക്ക് ഒരു ആണ്‍കുട്ടി വന്ന സന്തോഷം അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നതില്‍ എന്താണ് തെറ്റ്?' ; സ്‌നേഹ ശ്രീകുമാര്‍

actress, about

നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും ഭര്‍ത്താവ് അശ്വിനും കഴിഞ്ഞ ദിവസമാണ് ആണ്‍കുഞ്ഞ് പിറന്നത്.

ലേബര്‍ റൂമില്‍ നിന്നുളള വീഡിയോ ദിയ കൃഷ്ണ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത് വൈറലായിരുന്നു. കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും ഉള്‍പ്പെടുത്തിയുളള വ്‌ളോഗാണിത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ച് എത്തിയതെങ്കിലും വിമര്‍ശനവുമായും ഒരു വിഭാഗം രംഗത്തു വന്നു.

ഇപ്പോഴിതാ, ഈ പ്രസവ വീഡിയോയ്ക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സ്‌നേഹ ശ്രീകുമാര്‍.

'' വളരെ സന്തോഷം തോന്നിയ ഫോട്ടോ.തന്റെ വേദനയില്‍ കൂട്ടായി ഒരു കുടുംബം മുഴുവന്‍ കൂടെ നില്‍ക്കുന്നു, അത് നല്‍കുന്ന മാനസിക പിന്തുണ വലുതാണ്. ദിയ ശരിക്കും ഭാഗ്യവതി ആണ്, ഒപ്പം അടുത്തുനിന്നു മാറാതെ നില്‍ക്കുന്ന അശ്വിനും.. വര്‍ഷങ്ങള്‍ക്കു ശേഷം ആ കുടുംബത്തിലേക്ക് ഒരു ആണ്‍കുട്ടി വന്നത് അവരുടെ സന്തോഷം അവരുടെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നതില്‍ എന്ത് തെറ്റാണു ഉള്ളത്. നെഗറ്റീവ് കമന്റ് ഇടുന്നവരോട് എത്രപേരുടെ വീടുകളില്‍ സ്ത്രീകള്‍ക്ക് വേണ്ട സമയത്തു മാനസിക പിന്തുണ കൊടുക്കാന്‍ സാധിക്കാറുണ്ട്?സ്ത്രീയാകുമ്പോള്‍ അങ്ങിനെയൊക്കെയ, പണ്ട് ഇങ്ങനെ ഒന്നുമില്ലല്ലോ എന്ന് പറയുന്നവരോട് നിങ്ങള്‍ കുറച്ചു മാറ്റി ചിന്തിച്ചാല്‍ കുറച്ചു കൂടി സന്തോഷമുള്ളതാകും ജീവിതം. ഗര്‍ഭിണിയാകും മുതല്‍ പ്രസവസമയത്തും അതിനുശേഷം മാനസികവും ശാരീരികവുമായി 100% നോര്‍മല്‍ അവസ്ഥയിലാകും വരെ സ്ത്രീക്ക് വേണ്ട പരിഗണനയും ശ്രദ്ധയും കൊടുക്കാന്‍ വീട്ടിലുള്ളവര്‍ ശ്രദ്ധിക്കണം, അതല്ലങ്കില്‍ അവരുടെ മനസിന്റെ താളം തെറ്റും. 60%എങ്കിലും അങ്ങിനെ മാനസികമായി പല വെല്ലുവിളികളും നേരിട്ട ആളാണ് ഞാന്‍.Toxic ആയ ഒരാള്‍ മതി ഈ സമയത്തു നമ്മുടെ താളം തെറ്റിക്കാന്‍.. അത്തരം ആളുകളെ ഇനി ജീവിതത്തില്‍ അടുപ്പിക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞാണ് സത്യത്തില്‍ കുറച്ചെങ്കിലും ഞാന്‍ ok ആയതു''.- എന്നാണ് സ്‌നേഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Ads by Google
Thursday 10 Jul 2025 01.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google