Thursday, March 19, 2026 Last Updated 15 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Jul 2025 12.08 PM

പാക് നടി ഹുമൈറ അസ്ഗര്‍ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടത് രണ്ടാഴ്ചയ്ക്ക് ശേഷം

actress

പാകിസ്ഥാനി നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടി താമസിക്കുന്ന എത്തിഹാദ് കൊമേഴ്‌സ്യല്‍ ഏരിയയിലെ ഫേസ് 6ലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് അഴുകിതുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവിടെ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു നടി.ഇവിടെ നിന്നും ദുര്‍ഗന്ധം വമിച്ചതിനാലും ഒരനക്കവും കേള്‍ക്കാത്തതിനാലും സംശയം തോന്നിയ അയല്‍വാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് നടിയുടെ മൃതദേഹം കണ്ടത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം എന്താണ് മരണകാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ച് ഏകദേശം രണ്ടാഴ്ചയോളമായതായി പോലീസ് കരുതുന്നു. സംഭവ സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക്ക് സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഡിഐജി അറിയിച്ചു. വസ്തുതകള്‍ സ്ഥിരീകരിക്കുന്നതുവരെ പൊതുജനങ്ങളോട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

Ads by Google
Thursday 10 Jul 2025 12.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google