Thursday, March 19, 2026 Last Updated 11 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 09 Jul 2025 05.40 PM

"ആ സിനിമ എടുത്തതോടെ വീടൊക്കെ വിറ്റ് വാടക വീട്ടിലായി താമസം; എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്..." തുറന്നു പറഞ്ഞ് ഷീലു എബ്രഹാം

uploads/news/2025/07/790236/1000502244.jpg
Sheelu Abraham (Image Source: YouTube)

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ് ഷീലു എബ്രഹാം. മലയാളികൾക്ക് സുപരിചിതയായ താരം ഭർത്താവ് മാത്യുവിന്റെ അബാം മൂവീസിന്റെ സഹനിർമ്മാതാവ് കൂടിയാണ്. തന്റെ അഭിപ്രായങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഷീലുവിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ 'ബാഡ് ബോയ്സ്' തീയേറ്ററുകളിൽ എത്തിയിരുന്നു.
അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാമും ഭർത്താവും നിർമ്മിക്കുന്ന പുതിയ ചിത്രമാണ് അനൂപ് മേനോൻ ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന 'രവീന്ദ്രാ നീ എവിടെ?'. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെ ഷീലു പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ ഹോം ടൂർ വീഡിയോയില്‍ എല്ലാവരും കണ്ട തന്റെ വീടൊക്കെ വിറ്റുവെന്നും മൊത്തം കടക്കെണിയില്‍ ആണെന്നും പറയുകയാണ് ഷീലു എബ്രഹാം. 'ബാഡ് ബോയ്സ്' എന്ന സിനിമ ഇറങ്ങിയതിന് പിന്നാലെ ഒരു വാടക വീട്ടിലാണ് താമസമെന്നും, കടക്കെണിയില്‍ പെടുന്നതിന് മുമ്പ് എടുത്ത് വെച്ച പടമാണ് 'രവീന്ദ്രാ നീ എവിടെ?' എന്നും താരം പറഞ്ഞു.
"എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. ഷീലു എബ്രഹാം കടക്കെണിയിലോ എന്ന് പറഞ്ഞുകൊണ്ട് ശോകമൂകമായ പാട്ടുവച്ച്‌ കൊടുത്താല്‍ മതി. അങ്ങനെയെങ്കിലും നൂറ് രൂപ മുടക്കി കുറച്ചുപേരെങ്കിലും സിനിമ കാണുമല്ലോ. ഇവർക്കൊന്നും പൈസ കൊടുത്തിട്ടില്ല. രണ്ട് ഹോട്ടല്‍ കൂടി ഇനി പണയം വയ്ക്കാൻ ഉണ്ട്. ഇഡിക്കൊക്കെ ഇത് അറിയാം.
മുമ്പ് അന്നദാനമൊക്കെ നടത്തിയിരുന്നു. ഇപ്പോള്‍ അന്നം കൊടുക്കാൻ കാശില്ലാതായി. രണ്ട് സിനിമ പൊട്ടി. ഹോട്ടലുകള്‍ എല്ലാം പണയത്തിലാണ്.,
പട്ടുസാരിയുടെ പകിട്ട് മാത്രമേ ഉള്ളൂ. കഞ്ഞി കുടിച്ചു കിടക്കുന്ന പാട് ഞങ്ങള്‍ക്ക് അറിയാം.
ഇപ്പോള്‍ നമുക്കുള്ള അന്നം കണ്ടെത്താനുള്ള ഓട്ടത്തിലാണ്. അതിന് വേണ്ടിയാണ് ഈ പടം എടുത്തത്. ഇതും പൊട്ടിയാല്‍ അന്നമെല്ലാം മുട്ടും. ബാഡ് ബോയ്സ് ഇറങ്ങിയതോടെ വീടൊക്കെ വിറ്റ് വാടക വീട്ടിലേക്ക് മാറി. അതിനുമുന്നേ എടുത്തുവച്ച പടമായിരുന്നു ഇത്. ഇപ്പോള്‍ മൊത്തം ദാരിദ്ര്യമാണെന്നേ..." ഷീലു എബ്രഹാം പറഞ്ഞു. ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

Ads by Google
Wednesday 09 Jul 2025 05.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google