Thursday, March 19, 2026 Last Updated 17 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Jul 2025 12.50 PM

' ഒരു വട്ടം കൂടി ഒന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍' ; അമ്മയുടെ വേര്‍പാടിന്റെ 31-ാം വര്‍ഷത്തില്‍ കുറിപ്പുമായി സീമ ജി നായര്‍

mother, says

സിനിമ-സീരിയല്‍ മേഖലയില്‍ വളരെ വര്‍ഷങ്ങളായി സജീവമാണ് സീമ ജി നായര്‍. ഇപ്പോഴിതാ തന്റെ അമ്മയുടെ വേര്‍പാടിന്റെ 31-ാം വര്‍ഷത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സീമ.

'' ഇന്നെന്റെ അമ്മ പോയിട്ട് 31 വര്‍ഷം ആവുന്നു.. എത്ര പെട്ടെന്ന് കടന്നു പോകുന്നു വര്‍ഷങ്ങള്‍.. ഒന്നും എഴുതാന്‍ പറ്റുന്നില്ല, ഓരോന്നും നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് അതിന്റെ ആഴം എത്രത്തോളം ആണെന്നും അതിന്റെ നഷ്ട്ടം ഒരിക്കലും നികത്താന്‍ പറ്റില്ലയെന്നും മനസിലാകുന്നത്.. ജീവിതത്തില്‍ അനുഭവങ്ങള്‍ ഏറിയപ്പോള്‍ അതൊന്നു ഇറക്കി വെക്കാന്‍, നെഞ്ചില്‍ ഒന്ന് തല ചായ്ക്കാന്‍ അമ്മ ഉണ്ടായിരുന്നുവെങ്കില്‍ എത്രയോ വട്ടം ആഗ്രഹിച്ചു.. ഒരു വട്ടം കൂടി ഒന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് എത്രവട്ടം കൊതിച്ചു.. എല്ലാം ആഗ്രഹിക്കാനല്ലെ പറ്റൂ.. പണ്ടൊന്നും അങ്ങനെ ഒരുമിച്ചുള്ള ഫോട്ടോകള്‍ ഒന്നും ഉണ്ടായിരുന്നില്ല, സൂക്ഷിച്ചു വെക്കാന്‍ അറിയില്ല.. സൂക്ഷിച്ചതൊക്കെ ചീത്തയായി പോയിരുന്നു.. ഈ ഫോട്ടോ പ്രിയപ്പെട്ട വിജീഷ് എനിക്ക് ചെയ്തു തന്നതാണ്.. വിജീഷ് നിന്നോട് ഒരുപാട് നന്ദിയുണ്ട്.. ഇന്ന് ബലിയിട്ടതിനു ശേഷം ഗുരുവായൂര്‍ സാന്ദീപനീയിലേക്ക് പോകണം, പ്രിയപ്പെട്ട അമ്മമാരോടൊപ്പം ഒരു പിടി ചോറുണ്ണണം.. അത് കണ്ട് 'അമ്മ' സന്തോഷിക്കുന്നുണ്ടാവും.. ഞാനല്ലെ പോന്നുള്ളൂ (എന്റെ സീമ മോന് എത്ര അമ്മമാരാണ് ഉളളതെന്ന്).. എന്റെ അമ്മ കാണുന്നുണ്ടാവും എല്ലാം, എല്ലാം. വല്ലാണ്ട് ആഗ്രഹിച്ചു പോകുന്നു ഒന്ന് കാണാന്‍'', എന്നാണ് സീമ ജി നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കുട്ടിക്കാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു സീമയുടെ അമ്മ. ആ കല തന്നെയാണ് മകള്‍ക്കും പകര്‍ന്ന് കിട്ടിയത്.

Ads by Google
Monday 07 Jul 2025 12.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google