Thursday, March 19, 2026 Last Updated 13 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Jul 2025 11.59 AM

ഞങ്ങളുടെ മിറ; മകള്‍ക്ക് സുന്ദരമായ പേരിട്ടതിന് ആമിറിന് നന്ദി പറഞ്ഞ് വിഷ്ണുവും ജ്വാലയും

aamir-khan
photo-www.instagram.com/thevishnuvishal/

തമിഴ് നടന്‍ വിഷ്ണു വിശാലിന്റെയും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെയും മകള്‍ക്ക് പേരിട്ട് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍. പേരിടല്‍ ചടങ്ങിന്റെ ഹൃദ്യമായ നിമിഷങ്ങള്‍ ജ്വാലയും വിഷ്ണുവും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആമിര്‍ ഹൈദരാബാദിലേക്ക് പറന്നെത്തിയാണ് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍വെച്ച് കുഞ്ഞിന് മിറ എന്ന് പേരിട്ടത്.

മനോഹരമായ പേരിട്ടതിന് ജ്വാലയും വിഷ്ണുവും ആമിറിന് സോഷ്യല്‍ മീഡിയയിലൂടെ നന്ദി പറഞ്ഞു. ‘ഞങ്ങളുടെ മിറ.... ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെട്ടില്ല. താങ്കളില്ലാശത ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ആമിര്‍ ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. മനോഹരവും വിവേകപൂര്‍ണ്ണവുമായ പേരിന് നന്ദി ’വൈകാരിക നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജ്വാല എഴുതി.

‘ഞങ്ങളുടെ മിറയെ പരിചയപ്പെടുത്തുന്നു.. ഞങ്ങളുടെ കുഞ്ഞിന് പേരിടാന്‍ ഹൈദരാബാദിലേക്ക് വന്ന ആമിര്‍ ഖാന് സ്‌നേഹത്തോടെയുളള ആലിംഗനം. മിറ സ്‌നേഹത്തെയും സമാധാനത്തെയും പ്രതിനിധീകരിക്കുന്നു. ആമിറുമൊത്തുളള ഈ യാത്ര മാന്ത്രികമായിരുന്നു’ വിഷ്ണു വിശാല്‍ കുറിച്ചു.

വിഷ്ണുവും ജ്വാലയും 2021 ഏപ്രിലില്‍ ഹൈദരാബാദില്‍ നടന്ന ഒരു ചെറിയ സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് ഏകദേശം രണ്ട് വര്‍ഷത്തോളം അവര്‍ പ്രണയത്തിലായിരുന്നു. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഏപ്രില്‍ 22 നാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്.

Ads by Google
Monday 07 Jul 2025 11.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google