Thursday, March 19, 2026 Last Updated 12 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Jul 2025 07.35 AM

ബര്‍ത്ത് സ്യൂട്ടില്‍ വേദനയില്‍ പുളഞ്ഞ് ദിയ കൃഷ്ണ; ചോരക്കുഞ്ഞിനെ കണ്ട് കണ്ണ് നിറഞ്ഞ് അഹാനയും ഹന്‍സികയും; മകന്റെ പേര് നിഓം അശ്വിൻ കൃഷ്ണ,വിളിപ്പേര് ഓമി...’’വ്ലോഗുമായി ദിയ

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് താരപുത്രിയും സംരംഭകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ദിയ കൃഷ്ണ. ഇപ്പോഴിതാ തന്റെ മകന്‍ ജനിച്ച ബര്‍ത്ത് വ്ലോഗ് പങ്കിടുകയാണ് ദിയ.
Diya Krishna, Diya's first baby
Diya Krishna and Family welcomes their new member (Image Source: Youtube)

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും സംരംഭകയും താരപുത്രിയുമായ ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ചെറുതും വലുതുമടക്കം എല്ലാ വിശേഷങ്ങളും ആരാധകരുമായി എപ്പോഴും പങ്കിടാറുള്ള ദിയ തന്റെ പ്രണയവും വിവാഹവും ഗര്‍ഭിണിയാണെന്നുള്ളതും ബേബി ഷവറുമടക്കം എല്ലാം ആരാധകരുമായി പങ്കിട്ടിരുന്നു. ഇക്കഴിഞ്ഞ ദിവസം താന്‍ ഡെലിവറിയ്ക്കായി അഡ്മിറ്റാകാന്‍ പോകുന്നുവെന്നും അതിന്റെ വ്ലോഗ് പങ്കിട്ട് ദിയ കുറിച്ചിരുന്നു.
ദിയയ്ക്കും അശ്വിന്‍ ഗണേഷിനും കഴിഞ്ഞ ദിവസം ആദ്യത്തെ കണ്മണി പിറന്നു. ദിയയുടെ ഗട്ട് ഫീലുപോലെയും കുടുംബാംഗങ്ങളുടെ ആഗ്രഹം പോലെയും ആണ്‍കു‍ഞ്ഞാണ് പിറന്നത്. ആശുപത്രിയില്‍ അഡ്മിറ്റായത് മുതലുള്ള വിശേഷങ്ങള്‍ വ്ലോഗായി ദിയ പങ്കുവെച്ചിരുന്നു. രണ്ട് ഭാഗങ്ങളായാണ് ഡെലിവറി വിശേഷങ്ങള്‍ ദിയ പങ്കിട്ടത്. രണ്ടാം ഭാഗത്തിലാണ് പ്രസവത്തിന്റെ ഭാഗങ്ങള്‍ ദിയ ഉള്‍പ്പെടുത്തിയ വ്ലോഗ് പങ്കിട്ടത്. സൂചിപോലും ഭയമുള്ള വ്യക്തിയായ ദിയ തനിക്കൊപ്പം ഡെലിവറി സമയത്ത് ഭർത്താവിനും അമ്മയ്ക്കും ഒപ്പം നില്‍ക്കാൻ പറ്റുന്ന തരത്തില്‍ ബെർത്ത് സ്യൂട്ടായിരുന്നു ദിയ ബുക്ക് ചെയ്തത്.
ഇപ്പോഴിതാ ദിയയുടെ കുഞ്ഞിനെ കണ്ട് അഹാനയും കുടുംബാംഗങ്ങളുടെയും കണ്ണു നിറയുന്ന വ്ലോഗ് ഏറ്റെടുക്കുകയാണ് ആരാധകര്‍. ചോരകുഞ്ഞിനെ കണ്ട് അഹാന കൃഷ്ണയും സഹോദരിമാരുമെല്ലാം ആദ്യം കരയുകയാണ് ചെയ്തത്. ‘ഞങ്ങളുടെ കൊച്ചിനെ കണ്ടോ...’’ എന്നാണ് കണ്ണു നിറഞ്ഞ് അഹാന പറയുന്നത്. ആണ്‍കുഞ്ഞാണെന്ന് അറിഞ്ഞപ്പോള്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം ആഘോഷമായി. പലപ്പോഴും പുഷ് ചെയ്യാൻ കഴിയാതെ തളർന്ന് വിറയ്ക്കുന്ന ദിയയേയും ഡെലിവറി വ്ലോഗില്‍ കാണാം. ദിയയു‍ടെ മാതാപിതാക്കള്‍ മാത്രമല്ല സഹോദരിമാരും ധൈര്യം പകർന്ന് ഒപ്പമുണ്ടായിരുന്നു.
ജൂലൈ അ‍ഞ്ചിന് രാത്രി 7.16ന് ആയിരുന്നു കുഞ്ഞിന്റെ ജനനം. നിഓം അശ്വിൻ കൃഷ്ണയെന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് ഓമനപ്പേര്. കുഞ്ഞിനുള്ള പേര് അമ്മ കണ്ടെത്തുമെന്നാണ് ദിയ നേരത്തെ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ നിഓം എന്ന പേര് സിന്ധു കൃഷ്ണയുടെ സെലക്ഷനായിരിക്കുമെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. കുഞ്ഞിന് ദിയയുടെ മുഖച്ഛായയാണെന്നാണ് അശ്വിനും സിന്ധുവുമെല്ലാം പറഞ്ഞത്. അശ്വിൻ എന്റെ കൂടെ തന്നെയുണ്ടായിരുന്നു. കുഞ്ഞ് വന്നത് ഞാൻ അറിഞ്ഞില്ലെന്നാണ് പ്രസവിച്ച നിമിഷത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ദിയയുടെ മറുപടി. കുഞ്ഞ് പുറത്തേക്ക് വരുന്നത് ലൈവായി കണ്ടത് സൂപ്പർ മൊമന്റായിരുന്നു. ലൈഫിലെ ബെസ്റ്റ് മൊമന്റ് ഓസിയെ വിവാഹം ചെയ്തതും മോന്റെ ജനനവുമാണെന്നാണ് അശ്വിൻ പറഞ്ഞത്.
‘‘ബെർത്ത് സ്യൂട്ടിലേക്ക് മാറ്റിയപ്പോള്‍ മുതല്‍ ശുശ്രൂഷിക്കാനും പരിശോധിക്കാനും വന്ന ഡോക്ടർമാരോട് പെയിൻ എത്രത്തോളം ഉണ്ടാകും?, കുറയ്ക്കാൻ മാർഗങ്ങളുണ്ടോ . ബ്ലെഡ് ടെസ്റ്റ് എടുക്കാൻ പോകുമ്പോള്‍ പോലും കരയുന്നയാളാണ്. പേടി എന്റെ കൂടെ പിറപ്പാണ്. ഇവർക്കെല്ലാം ഇത് സിനിമ കാണുന്നതുപോലെ. എന്നെ അല്ലേ അടുപ്പില്‍ വെച്ചിരിക്കുന്നത്.
ഭയവും പ്രസവത്തിന്റെ വേദനയും ആലോചിച്ച്‌ ഉറങ്ങാൻ പോലും ദിയയ്ക്ക് കഴിഞ്ഞില്ല. വേദന കുറയാനും ഉറക്കം വരാനുമായി അശ്വിൻ ദിയയ്ക്കൊപ്പം നിന്ന് പാട്ട് പാടി കൊടുക്കുന്നുണ്ടായിരുന്നു. നിന്റെ അമ്മ ഇവിടെ കിടന്ന് പാടുപെടുകയാണ്. ഫ്യൂച്ചറില്‍ നീ നോക്കണം. നിനക്ക് അറിവാകുന്ന പ്രായത്തില്‍ നീ ഇത് എടുത്ത് വെച്ച്‌ കാണണം എന്നാണ് ദിയ വേദന അനുഭവിക്കുന്നത് കണ്ട് കുഞ്ഞിനോട് പറയുമ്ബോലെ അശ്വിൻ പറഞ്ഞത്.
എപ്പിഡ്യൂറലിനുശേഷം വേദന കുറഞ്ഞു. കുഞ്ഞിനെ കാണാൻ ഞാൻ എക്സൈറ്റഡാണ്. പക്ഷെ അതിന് മുമ്പള്ള കാര്യങ്ങളൊന്നും അത്ര എക്സൈറ്റഡല്ല. എപ്പിഡ്യൂറല്‍ സമയത്ത് നടുവിന് വേദനയുള്ള സമയത്ത് അച്ഛൻ തടവുകയാണെന്ന് കരുതി വേദന സഹിച്ചു. അങ്ങനെ അങ്ങ് സങ്കല്‍പ്പിക്കുകയല്ലാതെ വേറെ മാർഗമില്ലായിരുന്നു. അത്രത്തോളം വലിയ സൂചിയെടുത്ത് എന്നെ ഇഞ്ചക്ഷൻ വെച്ചിട്ടും ഞാൻ മിണ്ടാതിരുന്നത് കണ്ട് അശ്വിൻ തന്നെ ഞെട്ടി.
മൈന്റിനെ ഡൈവേർട്ട് ചെയ്താണ് ഞാൻ കിടന്നത്. മരിച്ചിട്ട് എല്ലാവരും ചുറ്റും നോക്കി നില്‍ക്കുന്നത് പോലെയാണ് പ്രസവത്തിനായി കിടക്കുമ്പോള്‍ തോന്നുന്നത്. എപ്പിഡ്യൂറല്‍ എടുത്തില്ലായിരുന്നുവെങ്കില്‍ ഞാൻ പരലോകത്ത് പോയി വന്നേനെയെന്നും ദിയ പറഞ്ഞു. പെയിൻ കൂടിയപ്പോള്‍ ആശ്വസിപ്പിക്കാൻ അച്ഛൻ കൃഷ്ണകുമാറും എത്തിയിരുന്നു. അമ്മ ചറപറ പ്രസവിച്ചതല്ലേ അതുകൊണ്ട് പേടിക്കേണ്ടതില്ലെന്ന് പറ‍ഞ്ഞപ്പോള്‍ തനിക്ക് അത്ര ധൈര്യമില്ലെന്നായിരുന്നു ദിയയുടെ മറുപടി. അശ്വിന്റെ കുടുംബാംഗങ്ങളും ദിയയുടെ ബന്ധുക്കളുമെല്ലാം കു‍ഞ്ഞിനെ കാണാനെത്തി. കുഞ്ഞിന്റെ മുഖം റിവീല്‍ ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നുവെന്നായിരുന്നു ഏറെയും കമന്റുകള്‍.

‘‘എനിക്ക് എപ്പോഴെങ്കിലും സന്തോഷത്തിന്റെ കണ്ണുനീർ അനുഭവിക്കാൻ കഴിയുമോയെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇതുവരെ എനിക്ക് കണ്ണുനീർ എന്നത് സങ്കടത്തിന്റെയോ കോപത്തിന്റെയോ ഒരു പ്രകടനമായിരുന്നു. സന്തോഷത്തിന് ഒരിക്കലും എന്നില്‍ കണ്ണുനീർ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ ജൂലൈ 5 ന് വൈകുന്നേരം 7.16ന് എന്റെ സഹോദരി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അവൻ ഈ ലോകത്തിലേക്ക് വരുന്നത് ഞാൻ കണ്ടു.
മനുഷ്യജന്മം എന്ന മാന്ത്രികവും അയാഥാർത്ഥ്യവുമായ അത്ഭുതം... ഞാൻ അത് കണ്ടു. ഒരു പുതിയ അംഗവുമായി എന്റെ ജീവിതം പങ്കിടാൻ എന്റെ പക്കല്‍ ഇല്ലെന്ന് ഞാൻ കരുതിയപ്പോഴാണ് നീയോം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒന്നിലധികം വഴികളില്‍ എന്നെ അത്ഭുതപ്പെടുത്തിയത്. എന്റെ ജീവിതത്തില്‍ ആദ്യമായി സന്തോഷ കണ്ണീരിന്റെ ആനന്ദം അനുഭവിച്ചു.
അവന്റെ ചെറിയ പാദങ്ങള്‍, അവന്റെ ഗന്ധം, അവന്റെ ചുണ്ടുകള്‍, കണ്ണുകള്‍ എന്നിവ എനിക്ക് ഏറെ പ്രിയപ്പെട്ടതായി...’’ എന്നാണ് ദിയയുടെ കുഞ്ഞിനെ കണ്ട നിമിഷത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

അഹാന കരയുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുവെന്നും കമന്റുകളുണ്ട്. ഡെലിവറി വീഡിയോ താൻ പങ്കിടുമെന്ന് ദിയ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞ് പിറന്നുവെന്ന് ദിയ അറിയിച്ചപ്പോള്‍ മുതല്‍ താരപുത്രിയുടെ സ്ഥിരം പ്രേക്ഷകരും സബ്സ്ക്രൈബേഴ്സുമെല്ലാം ഡെലിവറി വ്ലോഗിനായി കാത്തിരിക്കുകയായിരുന്നു.
വീഡിയോ കണ്ടവരെല്ലാം ദിയ ഭാഗ്യവതിയാണെന്നാണ് കുറിച്ചത്. എല്ലാവരുടേയും പിന്തുണയോടെ പ്രസവം എന്ന കടമ്പ ദിയ കടന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും കമന്റുകളുണ്ട്. ഈ സമയത്ത് ഭർത്താവിന്റേയും കുടുംബത്തിന്റേയും പിന്തുണയുള്ളത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം. ഒറ്റക്ക് ലേബർ റൂമില്‍... കൂടെ നില്‍ക്കുന്ന ഡോക്ടറേയും നേഴ്സിനെയും മുകളിലിരിക്കുന്ന ഈശ്വരനെയും വിശ്വസിച്ച്‌ തള്ളി നീക്കിയ നിമിഷങ്ങള്‍ ഓർക്കുന്നു.
ഒരു കാര്യം പറയാതെ വയ്യ... ദിയ ഭാഗ്യവതിയാണ്. ഒരു കുടുംബം മുഴുവൻ നിങ്ങളുടെ ഈ മനോഹരവും ബുദ്ധിമുട്ടും നിറഞ്ഞ സമയത്ത് കൂടെ ഉണ്ടായില്ലേ അതിനെക്കാള്‍ വലിയൊരു സപ്പോർട്ട് ഒരു ഗർഭിണിക്ക് ഇനി കിട്ടാനില്ല...’ എന്നാണ് പലരും കുറിച്ചത്.

Ads by Google
Monday 07 Jul 2025 07.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google