Thursday, March 19, 2026 Last Updated 12 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Jul 2025 12.44 PM

' ഉടലണിന്ത ആടൈ പോല്‍' ; മനോഹര നൃത്തവുമായി ദേവനന്ദ

dance

'മാളികപ്പുറം' എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ താരമാണ് ദേവനന്ദ. സിനിമയിലെ കേന്ദ്രകഥാപാത്രമായി എത്തിയ കുട്ടിത്താരം പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയുമൊക്കെ ഒരുപാട് ആരാധകരെ നേടിയെടുത്തു.

ഇപ്പോഴിതാ ദേവനന്ദ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ' കണ്ണാ...' എന്ന അടിക്കുറിപ്പോടെയാണ് ദേവനന്ദ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

' ഉടലണിന്ത ആടൈ പോല്‍ എനെയ് അണിന്ത് കൊള്‍വായോ ഇനി നീ... ഇനി നീ... കണ്ണാ' എന്ന ഗാനത്തിനാണ് ദേവനന്ദ ചുവടുവെച്ചിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുളള മുഴുനീളന്‍ പാവാടയും നിലനിറത്തിലുളള ബ്ലൗസുമണിഞ്ഞ് ഒരു നാടന്‍ പെണ്‍കൊടി ആയിട്ടാണ് ദേവനന്ദ ഈ ഗാനത്തിനായി നൃത്തം ചെയ്തത്.

നിരവധി പേരാണ് ദേവനന്ദയുടെ ഈ മനോഹരമായ നൃത്തം ഇതിനകം സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കുന്നത്. കമന്റുകളിലൂടെ ദേവനന്ദയുടെ നൃത്തത്തെ അഭിനന്ദിക്കുന്നവരുമുണ്ട്.

2019-ല്‍ ഇറങ്ങിയ തൊട്ടപ്പന്‍ എന്ന ചിത്രത്തിലാണ് ദേവ നന്ദ ആദ്യമായി അഭിനയിക്കുന്നത്. മൈ സാന്റാ, മിന്നല്‍ മുരളി, ആറാട്ട്, ഹെവന്‍, സൈമണ്‍ ഡാനിയേല്‍, ദി ടീച്ചര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ശേഷമാണ് മാളികപ്പുറത്തിലേക്ക് വരുന്നത്. മാളികപ്പുറത്തിന് ശേഷം 2018, നെയ്മര്‍, സാല്‍മോന്‍ 3 ഡി, സോമന്റെ കൃതാവ് തുടങ്ങിയ സിനിമകളില്‍ ദേവ നന്ദ അഭിനയിച്ചിട്ടുമുണ്ട്.

Ads by Google
Saturday 05 Jul 2025 12.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google