Thursday, March 19, 2026 Last Updated 18 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Jul 2025 12.16 PM

' ഓര്‍ത്ത് ഇരിക്കാന്‍ ഒരു പടം മതി, ഒരുപാട് എന്തിനാ? ' ; വൈറലായി വെട്ടം നായികയുടെ ചിത്രങ്ങള്‍

movie
photo-www.instagram.com/bhavnapani13/

ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വെട്ടം. മലയാളികള്‍ എത്ര കണ്ടാലും മടുക്കാത്ത സിനിമകളുടെ പട്ടികയില്‍ വെട്ടവുമുണ്ട്. ഇന്നും ടെലിവിഷനില്‍ ഈ സിനിമ വരുമ്പോള്‍ കാണുന്നവരാണ് ഭൂരിഭാഗം പ്രേക്ഷകരും.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ദിലീപിന്റെ നായികയായി സിനിമയിലെത്തിയത് നടി ഭാവ്‌ന പാനിയാണ്. മലയാളത്തില്‍ ഭാവ്‌ന പാനി നായികയായി എത്തിയ ഏക ചിത്രം വെട്ടം ആണ്. ഒരൊറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഭാവ്‌ന പാനിയ്ക്ക് സാധിച്ചു. 2014ല്‍ പുറത്തിറങ്ങിയ ആമയും മുയലും എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് ഭാവ്‌നിയെ പിന്നീട് മലയാളികള്‍ കാണുന്നത്.

ഇപ്പോഴിതാ ഭാവ്‌ന പാനിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാരിസില്‍ നിന്നുളള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മലയാളി ആരാധകരുടെ കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ നിറയുന്നത്. ' എന്തിനാ 1000 സിനിമ, ഒരെണ്ണം മതിയല്ലോ' , ' തനിക്കു ഒരു മാറ്റോം ഇല്ലല്ലടോ തീപ്പെട്ടി കൊളളി', ' ഓര്‍ത്ത് ഇരിക്കാന്‍ ഒരു പടം മതി... ഒരുപാട് എന്തിനാ...' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Ads by Google
Saturday 05 Jul 2025 12.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google