Monday, March 23, 2026 Last Updated 9 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 04.09 PM

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വൻ വിലയിടിവ്

ജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
uploads/news/2025/06/787774/00.gif
photo; representative image

തിരുവനന്തപുരം : ഇറാനും ഇസ്രയേലും വെടിനിര്‍ത്തിലേക്ക് കടക്കുന്നതായി യുഎസ് പ്രസിഡന്റെ് ഡോണ്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യന്തര സ്വര്‍ണവിലയില്‍ ഇടിവ് . ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലും ഇന്നു വിലയിടിഞ്ഞു. ഡോളറിനെതിരെ രൂപ വൻ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചതും സ്വർണ വില ഇടിവിന്റെ ആക്കംകൂട്ടി. ഔൺസിന് 3,386 ഡോളറിൽ നിന്ന് 3,351 ഡോളറിലേക്കാണ് രാജ്യാന്തരവില ഇടിഞ്ഞത്.

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. തിങ്കളാഴ്ച പവന് 40 രൂപ കുറഞ്ഞത് . ഇന്ന് സ്വർണം പവന് വില 600 രൂപ കുറഞ്ഞ് 73,240 രൂപയായി. ​സ്വർണം ഗ്രാമിന് 9230 ആയിരുന്നു തിങ്കളാഴ്ചത്തെ വില. ചൊവ്വാഴ്ച ഇത് 9155 യായി കുറഞ്ഞു. ഗ്രാമിന് 75 രൂപയുടെ കുറവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 75 രൂപ കുറഞ്ഞ് 9155 രൂപയിലെത്തി. രാജ്യാന്തരവില ഔൺസിന് 3,386 ഡോളറിൽ നിന്ന് 3,351ഡോളറിലേക്ക് ഇടിഞ്ഞു. 18 കാരറ്റ് 9,928 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 119 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 91,550 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.45 ലക്ഷം രൂപ വേണം.

ജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Ads by Google
Tuesday 24 Jun 2025 04.09 PM
YOU MAY BE INTERESTED
Ads by Google
Ads by Google