Monday, March 23, 2026 Last Updated 9 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 01.27 PM

കായലോട്ടെ യുവതിയുടെ ആത്മഹത്യ ; അഞ്ചുപ്രതികളില്‍ രണ്ടുപേര്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

uploads/news/2025/06/787753/kayalod-women.jpg

കണ്ണൂര്‍ : കായലോട്ടെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളില്‍ രണ്ടുപേര്‍ രാജ്യം വിട്ടതായി സൂചനകള്‍. ഇവര്‍ക്ക് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുകയാണ്. കേസില്‍ നാലും അഞ്ചും പ്രതികളായ സുനീര്‍, സക്കറിയ എന്നിവരാണ് രാജ്യം വിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തേ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നേരത്തേ യുവാവിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. അന്യായമായി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞദിവസം ഇരയായ യുവാവ് പിണറായി പോലീസ സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. നേരത്തേ ആത്മഹത്യാപ്രേരണാ കുറ്റത്തിന് മുബഷീര്‍, ഫൈസല്‍, റഫ്‌നാസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ടവരാണ് സുനീറും സക്കറിയയും.

ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം താന്‍ കാറില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരു സംഘം അവിടേയ്ക്ക് എത്തുകയും ബലം പ്രയോഗിച്ച് ഇറക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. തന്റെ കൈവശമുണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുകയും ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും അതിന് ശേഷം തന്നെ സ്‌കൂട്ടറില്‍ മറ്റൊരു പറമ്പിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചെന്നുമാണ് ഇരയായ റഹീസ് പരാതി നല്‍കിയിരിക്കുന്നത്. വിദേശത്തേക്ക് പോയവരെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Ads by Google
Tuesday 24 Jun 2025 01.27 PM
YOU MAY BE INTERESTED
Ads by Google
Ads by Google