Monday, March 23, 2026 Last Updated 4 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 12.45 PM

കെഎസ്ആര്‍ടിസി ബസ് പിന്നിലിടിച്ചു; തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു

at

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് പിന്നിലിടിച്ച് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം ആലംകോടാണ് സംഭവം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആര്‍ടിസി ബസി ഇടിച്ചത്. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസ്സിലുണ്ടായിരുന്നു. പിന്‍സീറ്റിലിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. കുട്ടികളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

അതിനിടെ പത്തനംതിട്ട തിരുവല്ലയില്‍ മദ്യലഹരിയില്‍ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ എടുക്കാന്‍ പോകവേ വഴിയില്‍ പൊലീസ് ചെക്കിംഗിനിടെയാണ് ഡ്രൈവര്‍ പൊലീസ് വലയിലായത്. മുത്തൂര്‍ ക്രൈസ്റ്റ് സെന്റര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ വിപിന്‍ ആണ് പിടിയിലായത്.

Ads by Google
Tuesday 24 Jun 2025 12.45 PM
YOU MAY BE INTERESTED
Ads by Google
Ads by Google