Monday, March 23, 2026 Last Updated 6 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 12.02 PM

വിഎസിനെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തി ; മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തിറക്കും

uploads/news/2025/06/787746/pinarayi-vijayan.jpg

തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഹോസ്പിറ്റിലില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. എസ്‌ഐടി ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വിഎസിനെ രാവിലെ 11 മണിയോടെയാണ് പിണറായി വിജയന്‍ സന്ദര്‍ശിച്ചത്. വിഎസിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി അദ്ദേഹം ആശയവിനിമയം നടത്തിയെന്നാണ് വിവരം. അതേസമയം വിഎസിനെ മുഖ്യമന്ത്രി കണ്ടോ എന്ന കാര്യം വ്യക്തമല്ല.

വിഎസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കാന്‍ വേണ്ടിയുള്ള മെഡിക്കല്‍ബോര്‍ഡ് യോഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. നിലവില്‍ വിഎസ് ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണെന്ന് വിവരമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ആരോഗ്യത്തില്‍ പുരോഗതിയുണ്ടെങ്കില്‍ ഇന്ന് വെന്റിലേറ്റര്‍ മാറ്റാണാണ് തീുമമാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കാനുള്ള ശ്രമത്തിലായിരുന്നു മെഡിക്കല്‍ വിദഗ്ദ്ധരെങ്കിലും പിന്നീട് വിവിധ വിഭാഗങ്ങളിലെ മേധാവികള്‍ ചേര്‍ന്ന് യോഗം ചേര്‍ന്ന ശേഷം മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ഇന്ന് രാവിലെ സെക്രട്ടേറിയേറ്റില്‍ നടക്കേണ്ടിയിരുന്ന ഒരു സുപ്രധാന യോഗം മാറ്റിവെച്ചാണ് മുഖ്യമന്ത്രി എസ്‌ഐടി ആശുപത്രിയില്‍ എത്തിയത്. മീറ്റിംഗ് ക്ലിഫഹൗസില്‍ ഓണ്‍ലൈന്‍ മീറ്റിംഗാക്കി മാറ്റിയ ശേഷമാണ് മുഖ്യമന്ത്രി എത്തിയത്. ഇന്നലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബിയും പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. ഗോവിന്ദന്‍, എളമരം കരീം എന്നിവര്‍ വിഎസിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും അവര്‍ക്കൊന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ വിഎസിന്റെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ മകന്‍ അരുണ്‍കുമാറും ബന്ധുക്കളും നല്‍കുന്നത് അനുസരിച്ചാണ് പങ്കുവെയ്ക്കപ്പെട്ടിരുന്നത്. ആരോഗ്യം മെച്ചപ്പെട്ടെന്നായിരുന്നു കഴിഞ്ഞദിവസം ബന്ധുക്കള്‍ പറഞ്ഞത്.

Ads by Google
Tuesday 24 Jun 2025 12.02 PM
YOU MAY BE INTERESTED
Ads by Google
Ads by Google