Monday, March 23, 2026 Last Updated 2 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Jun 2025 07.27 PM

ചെലവ് 1.83 കോടി, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍; ആരോഗ്യ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

health minister

സംസ്ഥാനത്തെ 5 നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും 3 ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്ററുകള്‍ക്കും അനുവദിച്ച ബസുകളുടെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള നഴ്‌സിംഗ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്.

തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂര്‍ എന്നീ നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും തൈക്കാട് എസ്.സി./എസ്.ടി. ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, കാസര്‍ഗോഡ്‌ ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവയ്ക്കാണ് ബസ് അനുവദിച്ചത്.

Ads by Google
Monday 16 Jun 2025 07.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google