Monday, March 23, 2026 Last Updated 1 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Jun 2025 08.29 PM

വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ 53 കാരനായ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 27കാരി അറസ്റ്റിൽ

marriage

വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ 53 കാരനായ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 27കാരി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം. അനിൽ ലോഖണ്ഡെ (53) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ രണ്ടാം ഭാര്യ രാധിക ലോഖണ്ഡെയെ (27) എംഐഡിസി പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 17 നാണു ഇരുവരുടെയും വിവാഹം നടന്നത്.

സാംഗ്ലി ജില്ലയിലെ കുപ്‌വാദ് തഹസിലിലാണ് ദമ്പതികൾ താമസിച്ചിരുന്നതെന്ന് എംഐഡിസി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ദീപക് ബന്ദ്‌വാൾക്കർ അറിയിച്ചു. ജൂൺ 11 ബുധനാഴ്ച പുലർച്ചെ 12:30 ഓടെയാണ് കൊലപാതകം നടന്നത്. വിവാഹബന്ധം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കൃത്യം നടന്ന ദിവസവും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. തുടർന്ന് കിടക്കയിൽ കിടന്ന ഭർത്താവിനെ യുവതി കോടാലി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയുമായിരുന്നു.

കേസിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും യുവതിയെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം

Ads by Google
Sunday 15 Jun 2025 08.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google