Monday, March 23, 2026 Last Updated 3 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Jun 2025 02.38 PM

പനച്ചമൂട്ടിൽ യുവതിയെ കൊന്നു കുഴിച്ചിട്ടതായി സംശയം; സുഹൃത്ത് അറസ്റ്റില്‍, കുറ്റം സമ്മതിച്ചു

custody

തിരുവനന്തപുരം∙ പനച്ചമൂട്ടിൽ യുവതിയെ കൊന്നു കുഴിച്ചിട്ടതായി സംശയം. പ്രിയംവദ (48) എന്ന യുവതിയെയാണ് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നത്. ജൂൺ 12 മുതൽ പ്രിയംവദയെ കാണാതായിരുന്നു. പ്രിയംവദയുടെ സുഹൃത്ത് വിനോദിനെ പൊലീസ് കസ്റ്റഡിയില്‍‌ എടുത്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രിയംവദയെ കൊന്ന് വീടിനു പിന്നിൽ കുഴിച്ചിട്ടെന്നാണ് വിനോദ് പൊലീസിനു മൊഴി നൽകിയത്.

വിനോദിന്‍റെ മക്കളാണ് കൊലപാതകം പുറത്തറിയിച്ചത്. വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടതായി വിനോദിന്റെ മൂത്ത മകൾ മുത്തശ്ശിയോട് പറയുകയായിരുന്നു. പിന്നാലെ വീടിന് സമീപം കുഴി മണ്ണിട്ട് മൂടിയ നിലയിലും കണ്ടെത്തി. വെള്ളറട പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മണ്ണു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Ads by Google
Sunday 15 Jun 2025 02.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google