Thursday, March 19, 2026 Last Updated 9 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Jun 2025 12.54 PM

എന്റെ ആദ്യ സഹനടന് പിറന്നാള്‍ ആശംസകള്‍; മനസ്സില്‍ നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന ആ രഹസ്യം വെളിപ്പെടുത്തി അഹാന

ahaana-krishna
photo-www.instagram.com/ahaana_krishna/

അച്ഛന്‍ കൃഷ്ണകുമാറിന് പിറന്നാള്‍ ആശംസകളുമായി മകള്‍ അഹാന കൃഷണ. എന്റെ ആദ്യ സഹനടന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു അഹാന കുറിച്ചത്. ഒപ്പം ഒരു വലിയ രഹസ്യവും ആരാധകര്‍ക്കായി നടി പങ്കുവെച്ചിട്ടുണ്ട്. കൃഷ്ണകുമാര്‍ അഭിനയിച്ച ഒരു സീരിയലില്‍ സുഹൃത്തിന്റെ കുഞ്ഞായി അഭിനയിച്ച ബാലതാരം താനായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

സീരിയലില്‍ അഭിനയിക്കാന്‍ ഒരു കുഞ്ഞിനെ തേടി കിട്ടാതെ വന്നപ്പോള്‍ അധികം പ്രതിഫലം ചോദിക്കാതെ ഒരു കുഞ്ഞുതാരമായി തന്നെ അവര്‍ കണ്ടെത്തുകയായിരുന്നു എന്ന് അഹാന കുറിച്ചു. നടി ശിവാനിഭായിയുടെ അമ്മയാണ് ഈ രംഗത്ത് കൃഷ്ണകുമാറിനും അഹാനയ്ക്കുമൊപ്പം പ്രത്യക്ഷപ്പെടുന്നത്.

എന്റെ ആദ്യ സഹനടന് 57ാം പിറന്നാള്‍ ആശംസകള്‍. അഭിനയത്തിലേക്കുളള എന്റെ അരങ്ങേറ്റം ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന്‍ അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലില്‍ രണ്ട് സീനുകളില്‍ അച്ഛന്റെ സുഹൃത്തിന്റെ മകളായി അഭിനയിക്കാന്‍ ഒരു കുട്ടിയെ ആവശ്യം വന്നു. മറ്റൊരു കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ആ ജോലി ചെയ്യാന്‍ അധികം പ്രതിഫലം ചോദിക്കാത്ത ഒരു നല്ല ഓപ്ഷന്‍ അവര്‍ കണ്ടെത്തി. ഞാന്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട് കേട്ടോ. ആ കുഞ്ഞുവാവയുടെ കൗമാരക്കാര ശബ്ദങ്ങളെല്ലാം ഒരു സ്റ്റുഡിയോയില്‍ എന്നെക്കൊണ്ട് എന്റെ അച്ഛന്‍ ഉണ്ടാക്കിച്ച കുഞ്ഞുകുഞ്ഞു ശബ്ദങ്ങളാണ്.

നമ്മളൊക്കെ ആരോടും പറയാന്‍ ആഗ്രഹിക്കാത്ത മനസ്സിന്റെ ഉളളില്‍ ഒളിച്ചു വയ്ക്കുന്ന വിലപ്പെട്ട നിരവധി കാര്യങ്ങളുണ്ടാകാം. ഇതെനിക്ക് അതുപോലെ ഒന്നാണ്. വര്‍ഷങ്ങളായി ഈയൊരു രഹസ്യം ആരോടും പറയാതെ കാത്തുസൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് എന്നു പോസ്റ്റു ചെയ്യുമെന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കുമ്പോള്‍ എന്റെ ഉത്തരം, ഞാന്‍ ശരിക്കും പ്രശസ്തയാകുമ്പോള്‍ ഇത് പ്രസക്തമാകും. അപ്പോള്‍ ഇത് കാണാന്‍ ആളുകളുണ്ടാകും എന്നായിരുന്നു.

ഇന്ന് അച്ഛന്റെ ജന്മദിനമായതിനാല്‍ എന്ത് പോസ്റ്റ് ചെയ്യണമെന്ന് ആലോചിക്കുമ്പോള്‍ പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഈ രഹസ്യം ഓടിയെത്തി. ശരിക്കും എന്റെ ആദ്യത്തെ സഹനടന്‍ അച്ഛനാണെന്നും ഞാന്‍ നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന ആ രഹസ്യം എല്ലാവരോടും പങ്കിടാന്‍ സമയമായെന്നും എനിക്കു തോന്നി. ഇന്ന് ഞാന്‍ എന്റെ ഈ കുഞ്ഞു രഹസ്യം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.

ഒപ്പമുളള നടിക്ക് അച്ഛന്‍ ഒരു കവര്‍ കൈമാറുമ്പോള്‍ ഞാന്‍ കരഞ്ഞു ബഹളം വെച്ച് ആ സീന്‍ കുളമാക്കുന്നുണ്ട്. അച്ഛന്‍ അവര്‍ക്ക് കൊടുക്കുന്നത് ഞങ്ങളുടെ വീട്ടിലെ തന്നെ എന്തെങ്കിലും സാധനമാകും എന്നു കരുതിയാണ് ബഹളം വെച്ചത്. ഞങ്ങളുടേതായതൊന്നും ആരുമായും പങ്കിടാന്‍ കഴിയില്ല എന്നു വിശ്വസിച്ചിരുന്ന ഒരു ഭ്രാന്തി കുട്ടിയായിരുന്നു അന്നു ഞാന്‍. ഇതില്‍ ഞാന്‍ പങ്കിടാത്ത മറ്റൊരു ഒരു സീന്‍ കൂടിയുണ്ട്. പക്ഷേ അത് മറ്റൊരു ദിവസത്തേക്ക് കാത്തുവയ്ക്കുകയാണ്, എന്നെങ്കിലും അല്ലെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനത് പങ്കുവയ്ക്കും. പ്രിയപ്പെട്ട അച്ഛന് പിറന്നാള്‍ ആശംസകള്‍ അഹാന കുറിച്ചു.

Ads by Google
Thursday 12 Jun 2025 12.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google