Thursday, March 19, 2026 Last Updated 15 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Jun 2025 08.41 AM

എനിക്ക് ഹിന്ദി അറിയില്ല, ഇംഗ്ലീഷും കുറച്ചേ അറിയുകയുളളൂ; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി ധനുഷ്‌

dhanush

ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുബേര'. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിൻ മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഇപ്പോഴിതാ സിനിമയുടെ മുംബൈ പ്രമോഷൻ പരിപാടിക്കിടെ ധനുഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.

'ഓം നമ ശിവായ, എല്ലാവര്‍ക്കും വണക്കം. നിങ്ങളെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്,' എന്ന് പറഞ്ഞാണ് ധനുഷ് തുടങ്ങിയത്. എന്നാൽ ഹിന്ദിയിൽ സംസാരിക്കാൻ നടനോട് കാണികൾ ആവശ്യപ്പെട്ടപ്പോൾ തനിക്ക് ഹിന്ദി അറിയില്ലെന്നാണ് നടൻ പറഞ്ഞത്. 'എനിക്ക് ഹിന്ദി അറിയില്ല, അതുകൊണ്ട് ഇംഗ്ലീഷിൽ സംസാരിക്കാം, അതും കുറച്ചേ അറിയുകയുള്ളു, നിങ്ങൾ അഡ്ജസ്റ്റ് ചെയ്യു,' ധനുഷ് പറഞ്ഞു.

കുബേര സിനിമ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നായിരുന്നു പിന്നീട് ധനുഷ് സംസാരിച്ചത്.'പൊതുവെ എന്നെ പ്രമോഷൻ പരിപാടികളിൽ കാണാൻ കഴിയില്ല. പക്ഷേ ഈ സിനിമ ഇങ്ങനെ പ്രൊമോട്ട് ചെയ്യാന്‍ എല്ലാ യോഗ്യതയുമുള്ള ചിത്രമാണ്. വളരെ പ്രത്യേകതയുള്ള ഒരു ചിത്രമാണിത്. ഞാൻ ഒരു യാചകന്റെ വേഷമാണ് ചെയ്യുന്നത്. ഞാൻ ഇതിന് വേണ്ടി ഒരുപാട് റിസർച്ച് ചെയ്തു എന്ന് പറയുന്നത് എല്ലാം നുണകളാണ്. ഞാൻ ഒന്നും ചെയ്തിട്ടില്ല, സംവിധായകനെ പിന്തുടരുക മാത്രമാണ് ചെയ്തത്,' ധനുഷ് കൂട്ടിച്ചേർത്തു.

ജൂൺ 20 നാണ് കുബേര തിയേറ്ററുകളിലെത്തുക. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. ഒരു പാൻ ഇന്ത്യൻ മിത്തോളജിക്കൽ ചിത്രമായാണ് കുബേര ഒരുക്കുന്നത്. 'മേഡ് ഇൻ ഹെവൻ', 'സഞ്ജു', 'പദ്മാവത്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.

Ads by Google
Thursday 12 Jun 2025 08.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google