Thursday, March 19, 2026 Last Updated 1 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Jun 2025 12.19 PM

മാലദ്വീപിന്റെ ആഗോള ടൂറിസം അംബാസഡറായി കത്രീന കൈഫ്

global, for

മാലദ്വീപിന്റെ ആഗോള ടൂറിസം അംബാസഡറായി കത്രീന കൈഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലദ്വീപ് സന്ദര്‍ശനം അടുത്ത മാസമാണ്. നടി കത്രീന കൈഫിനെ മാലദ്വീപിന്റെ ആഗോള ടൂറിസം അംബാസഡറായി തിരഞ്ഞെടുത്ത വാര്‍ത്ത വിസിറ്റ് മാല്‍ദ്വീപ്‌സ് എന്ന സമൂഹമാധ്യമ പേജിലാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖ താരം കത്രീന കൈഫിനെ മാലദ്വീപിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മാലിദ്വീപ് മാര്‍ക്കറ്റിങ് ആന്‍ഡ് പബ്ലിക് റിലേഷനസ് കോര്‍പ്പറേഷന്‍ ( എംഎംപിആര്‍സി/വിസിറ്റ് മാലിദ്വീപ്‌സ്) പ്രഖ്യാപിച്ചു.

ചൈനാ പക്ഷപാതിയായ പ്രസിഡന്റ് മുഹമ്മദ് മുയ്‌സു അധികാരമേറ്റതിനുശേഷം മാലദ്വീപ്-ഇന്ത്യ ബന്ധത്തില്‍ വിളളല്‍ വീണിരുന്നു, അതില്‍ നിന്നും വലിയ മാറ്റമുണ്ടായ സാഹചര്യത്തിലാണ് ഈ സഹകരണം. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത വിസിറ്റ് മാലിദ്വീപിന്റെ പ്രത്യേക സമ്മര്‍ സെയില്‍ ക്യാംപെയിനിന്റെ തൊട്ടുപിന്നാലെയാണ് കൈഫിന്റെ നിയമനം പ്രഖ്യാപിച്ചത്.

Ads by Google
Wednesday 11 Jun 2025 12.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google