Thursday, March 19, 2026 Last Updated 11 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Jun 2025 02.16 PM

കാർ വഴിതെറ്റി ഇടുങ്ങിയ കാട്ടിൽ കുടുങ്ങി; പ്രഭാസിന്റെ സെറ്റിലെത്താൻ ഒടുവില്‍ മതില്‍ ചാടി അനുപം ഖേര്‍; വീഡിയോ വൈറല്‍

uploads/news/2025/06/785312/1000479524.jpg
Anupam kher climbs wall to reach his movie location (Image Source: Instagram)

ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേർ സോഷ്യൽ മീഡിയയിൽ സജീവമായ താരം. തന്റെ ജീവിതത്തിലെ വലുതും ചെറുതുമായ സന്തോഷങ്ങളും യാത്രകളിൽ കണ്ടു മുട്ടുന്ന കൗതുകങ്ങളും രസകരമായ കാഴ്ചകളുമടക്കം താരം സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് വൈറൽ ആകുന്നത്. അനുപം സഞ്ചരിച്ച ഒരു കാർ കാടിനിടയില്‍ കുടുങ്ങിപോകുന്നതും, പ്രഭാസിന്റെ ഏറ്റവും പുതിയ സിനിമയുടെ സെറ്റിലേക്ക് താരം സാഹസികമായി കയറി പോകുന്നതുമാണ് വീഡിയോ.
"എന്റെ 40 വർഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ഞാൻ എന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പല വഴികളിലൂടെയും പ്രവേശിച്ചിട്ടുണ്ട്! എന്നാല്‍ ഇന്നത്തേത് പ്രത്യേകത നിറഞ്ഞത് മാത്രമല്ല വളരെ ഹാസ്യാത്മകവുമായിരുന്നു. പ്രഭാസ് നായകനാകുന്ന പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ നടക്കുമ്പോൾ, എന്റെ ഡ്രൈവർ ഒരു സാഹസികത കാണിക്കാൻ തീരുമാനിച്ചു.
താമസിയാതെ ഞങ്ങൾ ഒരു കാട്ടിലേക്ക് പ്രവേശിച്ചു, തുടർന്ന് ഒരു തടസ്സത്തിൽ അകപ്പെട്ടു. കാർ തിരിച്ചെടുക്കാൻ കഴിഞ്ഞില്ല... പിന്നീട് എന്താണ് സംഭവിച്ചതെന്ന് ദയവായി ഇവിടെ കാണുക..." എന്ന ക്യാപ്ഷൻ നൽകിയാണ് അനുപം ഖേർ വീഡിയോ പങ്കുവെച്ചത്.
അനുപം ഖേറിന്റെ ഡ്രൈവർക്ക് വഴിതെറ്റിയതാണ് സംഭവം. ഇടതൂർന്ന വനപ്രദേശത്തിന്റെ മധ്യത്തിലാണ് ഇവർ ചെന്ന് കുടുങ്ങിയത്. ഇടുങ്ങിയ റോഡ് ആയതുകൊണ്ട് തന്നെ കാർ റിവേഴ്‌സ് എടുക്കാനും പറ്റിയില്ല.
അനുപം ഖേറിന് എത്തേണ്ടിയിരുന്ന പ്രഭാസിന്റെ ഷൂട്ടിംഗ് സെറ്റ് ഒരു മതിലിന്റെ അപ്പുറമാണ്. നിവർത്തിയില്ലാതെ വന്നതോടെ മതില്‍ ചാടിയാണ്‌ അനുപം ഖേർ സെറ്റില്‍ എത്തിയത്.

ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ അനുപം ഖേറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. 1940-കളുടെ പശ്ചാത്തലത്തില്‍ ഒരു യോദ്ധാവിന്റെ കഥ പറയുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. ഹിസ്റ്റോറിക്കല്‍ ഫിക്ഷൻ വിഭാഗത്തില്‍ പെടുന്നൊരു ചിത്രം കൂടിയാണിത്.

Ads by Google
Monday 09 Jun 2025 02.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google