Thursday, March 19, 2026 Last Updated 10 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Jun 2025 12.41 PM

ഞങ്ങള്‍ക്കിത് സ്വപ്‌നം സഫലമായ നിമിഷം; മകന്റെ വിവാഹത്തെക്കുറിച്ച് അമല അക്കിനേനി

amala-akkineni
photo-www.instagram.com/akkineniamala/

തെലുങ്ക് താരകുടുംബത്തിലെ ആഡംബര വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍മീഡയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. നാഗാര്‍ജുനയുടെയും അമല അക്കിനേനിയുടെയും മകനായ അഖില്‍ അക്കിനേനിയുടെ വിവാഹമായിരുന്നു വെള്ളിയാഴ്ച. സെലിബ്രിറ്റികളടക്കം നിരവധി പേരായിരുന്നു വിവാഹത്തിനെത്തിയത്. പ്രിയപ്പെട്ടവര്‍ക്കായി ഗംഭീര വിരുന്നും നടത്തിയിരുന്നു ഇവര്‍. വരും ദിവസങ്ങളിലും ചടങ്ങുകളുണ്ടെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെയായി വീട്ടിലുള്ളവരെല്ലാം പോസ്റ്റുകളെല്ലാം ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.

മനസ് നിറയെ സന്തോഷത്തോടെയായിരുന്നു അമല മകന്റെ വിവാഹത്തെക്കുറിച്ച് വാചാലയായത്. ഞങ്ങളുടെ വീട്ടില്‍ നടന്ന ചടങ്ങിലൂടെ അഖിലും സൈനബും വിവാഹിതരായിരിക്കുകയാണ്. പുലര്‍ച്ചെ 3.35 നായിരുന്നു മുഹൂര്‍ത്തം. എന്നെയും നാഗാര്‍ജുനെയും സംബന്ധിച്ച് ഇത് സ്വപ്‌നം സഫലമായ നിമിഷമാണ്. ഈ സന്തോഷനിമിഷങ്ങളില്‍ പങ്കുചേരാന്‍ പ്രിയപ്പെട്ടവരും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അവരുടെ ജീവിതത്തിലെ പുതിയ തുടക്കത്തിന് അനുഗ്രഹവും, പ്രാര്‍ത്ഥനകളും നേരുന്നു. സ്‌നേഹത്തോടെ അമല അക്കിനേനി എന്നായിരുന്നു കുറിപ്പ്. മരുമകളെയും മകനെയും ചേര്‍ത്തുപിടിച്ചുള്ള ഫോട്ടോയും കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം തന്നെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

ഞങ്ങളുടെ കുടുംബത്തിലേക്ക് സൈനബിന് സ്വാഗതം. പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും. നവദമ്പതികളോടൊപ്പമുള്ള ചിത്രവും ശോഭിത പങ്കുവെച്ചിരുന്നു. ശോഭിതയുടെ പോസ്റ്റും വൈറലായിരുന്നു. കുടുംബസമേതമുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്.

വര്‍ഷങ്ങളായുള്ള പരിചയത്തിന് ശേഷമായിരുന്നു അഖിലും സൈനബും വിവാഹിതരാവാന്‍ തീരുമാനിച്ചത്. ബിസിനസ് കുടുംബത്തിലാണ് സൈനബ് ജനിച്ചത്. ഇടയ്ക്ക് സിനിമയുടെ വഴിയെ സഞ്ചരിച്ചെങ്കിലും പിന്നീട് ചിത്രകലയിലേക്ക് വഴിമാറുകയായിരുന്നു സൈനബ്.

Ads by Google
Sunday 08 Jun 2025 12.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google