Thursday, March 19, 2026 Last Updated 10 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Jun 2025 01.59 PM

ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്; മകളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിൽ നടപടി, ദിയ കൃഷ്ണയും പ്രതി

actor, and

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ കേസെടുത്ത് പോലീസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ‌ മുമ്പ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ്ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോകലിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

അതേ സമയം പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. തെറ്റ് സമ്മതിച്ച ജീവനക്കാർ 8 ലക്ഷം രൂപ തിരിച്ചു നൽകി. ജീവനക്കാരുടെ പരാതി വ്യാജമാണെന്നും ഏത് തരത്തിലുള്ള അന്വേഷണം നേരിടാൻ തയ്യാറാണെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.

Ads by Google
Saturday 07 Jun 2025 01.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google