Thursday, March 19, 2026 Last Updated 15 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Jun 2025 01.29 PM

ക്ഷമ, സഹിഷ്ണുത, സമര്‍പ്പണം, കഠിനാധ്വാനം എന്നിവകൊണ്ട് എന്തുനേടാന്‍ കഴിയുമെന്ന് പഠിപ്പിച്ചതിന് നന്ദി; കുറിപ്പുമായി സപ്തമി ഗൗഡ

sapthami-gowda
photo-www.instagram.com/sapthami_gowda/

ആത്മീയത പിന്തുതുടരുന്നതുകൊണ്ടാണ് വിരാട് കോലിക്ക് ജീവിതത്തില്‍ നേട്ടമുണ്ടാകുന്നതെന്ന് നടി സപ്തമി ഗൗഡ. പതിനെട്ടു വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ഐപിഎല്‍ കിരീടം സ്വന്തമാക്കിയ സന്തോഷത്തിലാണ് വിരാട് കോലിയെ പ്രശംസിച്ച് കന്നഡ നടി സപ്തമി ഗൗഡയുടെ കുറിപ്പ് പങ്കുവെച്ചത്.

റോയല്‍ ചലഞ്ചേഴ്‌സും കോലിയും കിരീടം ഉയര്‍ത്തുന്ന വീഡിയോ ടിവിയില്‍ കാണുന്ന ദൃശ്യം പങ്കുവെച്ചുകൊണ്ടായിരുന്നു സപ്തമിയുടെ കുറിപ്പ്. ഒരു തലമുറയെ മുഴുവന്‍ ക്ഷമയും സഹിഷ്ണുതയും കഠിനാധ്വാനവും പഠിപ്പിച്ച താരമാണ് വിരാട് കോലി എന്ന് സപ്തമി പറയുന്നു. കാന്താര സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് സപ്തമി ഗൗഡ.

നമ്മുടെ പതിനെട്ടുകാരന്‍ 18 വര്‍ഷങ്ങള്‍ക്കുശേഷം എവിടെ നില്‍ക്കുന്നു എന്ന് നോക്കൂ. നിന്റെ കഴിവിന്റെ പരമാവധി ഞങ്ങള്‍ക്ക് നല്‍കിയതിന് നന്ദി വിരാട്. ഉറക്കമില്ലാത്ത രാത്രികള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഇന്നത്തെ രാത്രിയും ഉറക്കമില്ലാത്ത രാത്രിയായിരിക്കും, പക്ഷേ ഈ രാത്രിക്ക് പ്രാധാന്യമേറെയുണ്ട്. ക്ഷമ, സഹിഷ്ണുത, സമര്‍പ്പണം, സ്‌നേഹം, കഠിനാധ്വാനം എന്നിവ കൊണ്ട് എന്തുനേടാന്‍ കഴിയുമെന്ന് ഒരു തലമുറയെ മുഴുവന്‍ പഠിപ്പിച്ചതിന് നന്ദി. ആത്മീയതയ്ക്ക് അതിന്റേതായ വഴിയുണ്ട്, അത് എല്ലായിപ്പോഴും ശരിയായ പാത കാണിക്കുന്നു. സപ്തമി കുറിച്ചു.

Ads by Google
Wednesday 04 Jun 2025 01.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google