Thursday, March 19, 2026 Last Updated 8 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Jun 2025 01.04 PM

നായകന്‍ മുതല്‍ തഗ് ലൈഫ് വരെ; മണിരത്‌നത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമല്‍ ഹാസന്‍

kamal-haasan

ഇന്ത്യന്‍ സിനിമയുടെ വിഖ്യാതസംവിധായകന്‍ മണിരത്‌നത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമല്‍ ഹാസന്‍. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രിയപ്പെട്ട സുഹൃത്തിന് താരം ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

‘നായകന്‍ മുതല്‍ തഗ് ലൈഫ് വരെ… സഹപ്രവര്‍ത്തകരായി, കുടുംബമായി, ഒന്നിച്ച് സ്വപ്നം കണ്ട്, എല്ലാറ്റിനുമുപരി, സിനിമയിലെ ആജീവനാന്ത വിദ്യാര്‍ത്ഥികളായി നമ്മള്‍ ഒരുമിച്ച് സഞ്ചരിച്ചു. ഓരോ അധ്യായത്തിലും നിങ്ങളുടെ സാന്നിധ്യം എനിക്ക് ശക്തിയുടെ ഉറവിടമായിരുന്നു. നിങ്ങളുടെ കഥകള്‍ ഇനിയും വളര്‍ന്നുകൊണ്ടേയിരിക്കട്ടെ, കാരണം ഓരോ ഫ്രെയിമിലും നിങ്ങളുടെ ദര്‍ശനം സിനിമയ്ക്ക് ആഴവും സൗന്ദര്യവും അര്‍ത്ഥവും നല്‍കുന്നു. എന്നെന്നും നിങ്ങളുടെ സുഹൃത്ത്,’ കമല്‍ഹാസന്‍ കുറിച്ചു.

അതേസമയം 36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന തഗ് ലൈഫ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം അഞ്ചിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ads by Google
Wednesday 04 Jun 2025 01.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google