Thursday, March 19, 2026 Last Updated 15 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Jun 2025 09.55 AM

' നമ്മുടെ കേരളം പൊളിയാണ്, മാറുന്ന വിദ്യാഭ്യാസ രീതികള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു' ; മീനാക്ഷി അനൂപ്

kerala, post

ബാലതാരമായി സിനിമയിലെത്തി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് മീനാക്ഷി അനൂപ്. കേരളത്തിലെ ആധുനിക വിദ്യാഭ്യാസത്തേയും പുതിയ വിദ്യാഭ്യാസ മാറ്റങ്ങളേയും പ്രശംസിച്ച് മീനാക്ഷി പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. ഞാനും ഒരു വിദ്യാര്‍ത്ഥിയാണെന്നിരിക്കെ മാറുന്ന വിദ്യാഭ്യാസ രീതികള്‍ കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുവെന്ന് താരം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആധുനിക വിദ്യാഭ്യാസവും ... ആധുനിക പൗരരും...
ഞാനും ഒരു വിദ്യാര്‍ത്ഥിയാണെന്നിരിക്കെ മാറുന്ന വിദ്യാഭ്യാസ രീതികള്‍ കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു.... എന്നാല്‍ പാഠ്യവിഷയങ്ങളുടെ ഭാഗമാവാതെ വേറിട്ടു നില്ക്കുമോ പുതിയ രീതികള്‍ എന്ന സന്ദേഹവുമില്ലാതില്ല... ഇന്നും റോഡിന്റെ ഏത് സൈഡില്‍ കൂടിയാണ് നടക്കേണ്ടത് എന്നറിയുന്നവര്‍ പോലും കുറവാണ് എന്ന് തോന്നുന്നു... ചെറുപ്പത്തില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ ഉറച്ചാല്‍ എത്രയോ നന്നാണ്.റോഡ് നിയമങ്ങള്‍ ചെറിയ ക്ലാസ്സുകളില്‍ സിലബസ്സിന്റെ ഭാഗമാവണം... ഉയര്‍ന്ന ക്ലാസ്സുകളിലേക്ക് മാറുമ്പോള്‍ റോഡ് സൈഡിലെ ബോര്‍ഡുകളും.... റോഡിലെ വരകളും ഒക്കെ ഓരോ വിദ്യാര്‍ത്ഥിയിലും ഉറയ്ക്കണം ... മറ്റു വിഷയങ്ങളോടൊപ്പം പരീക്ഷകളില്‍ പരീക്ഷിക്കപ്പെടണം ... യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ പ്രാക്ടിക്കല്‍ പരീക്ഷകളുമുണ്ടാവണം... അതുപോലെ നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതകം .... വൈദ്യുതി എന്നിവയെപ്പറ്റിയുള്ള മിനിമം അറിവ് അത് സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന അറിവ്... മറ്റൊന്ന് ആരോഗ്യപരമായ കാര്യങ്ങളും സിലബസ്സില്‍ വരണം ... ശുചിത്വ ബോധം വ്യക്തി ശുചിത്വം ഒക്കെയും ... പ്രഥമ ശുശ്രൂഷകള്‍: പ്രാഥമിക ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ ... CPR ഉം മറ്റും മെഡിക്കല്‍ രംഗത്തുപയോഗിക്കുന്ന റബ്ബര്‍ ബൊമ്മകളിലും മറ്റും പ്രാക്ടിക്കല്‍ പരിശീലനവുമൊക്കെയായാല്‍... പിന്നീട് ടാന്‍ ടീറ്റയെക്കാളും, കോസ് ടീറ്റയെക്കാളും ഒക്കെ കുറെയാളുകള്‍ക്ക് ജീവിതത്തില്‍ ഉപകാരപ്പെട്ടേക്കാം ഉറപ്പ്... അല്ലേലും നമ്മുടെ കേരളം പൊളിയാണ് ... പുതിയ വിദ്യാഭ്യാസ മാറ്റങ്ങളും മറ്റും നമ്മെ കൂടുതല്‍ അധുനിക പൗരന്മാരാക്കട്ടെ ... നമ്മളും താമസിയാതെ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്ക് തുല്യമാവട്ടെയെന്ന ആഗ്രഹത്തോടെ ... ഏറെ ഭാവുകങ്ങളോടെ സ്‌നേഹപൂര്‍വ്വം മീനാക്ഷി ....

Ads by Google
Wednesday 04 Jun 2025 09.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google